By web desk.05 06 2023
മരുന്നു മന്ത്രവും എന്നല്ലേ ശൈലി! രോഗചികിത്സയ്ക്ക് മരുന്നുകള്‍ക്കൊപ്പം ചില മന്ത്രങ്ങളും. ചികിത്സ കൊണ്ട് രോഗം മാറാത്തത് എന്തെങ്കിലും ദോഷദുരിതങ്ങളുടെ ഫലമാകാം. രോഗദുരിതങ്ങള്‍ നീങ്ങുന്നതിന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ പ്രധാനം ധന്വന്തരി ഭജനവും സൂര്യദേവ പ്രാര്‍ത്ഥനയും മൃത്യുഞ്ജയ പ്രാര്‍ത്ഥനയുമാണ്.
ആരോഗ്യം, രോഗദുരിതശാന്തി എന്നിവയ്ക്ക് നിത്യേന ഓം ഘൃണിസൂര്യാദിത്യ എന്ന മന്ത്രം ജപിക്കാം. ഇത് എല്ലാ ദിവസവും ചൊല്ലുന്ന വ്യക്തിക്ക് ആയുരാരോഗ്യം ഉണ്ടാകും. ഓം ജുംസ: സ്വാഹാ എന്ന മന്ത്രം 2 നേരവും 18 വീതം ജപിക്കുന്നതും രോഗശാന്തിയുണ്ടാക്കും.
വ്യാഴാഴ്ച ദിവസങ്ങളില്‍ വ്രതം നോറ്റ് ഓം ധന്വന്തരമൂര്‍ത്തയേ നമഃ എന്ന് 36 പ്രാവശ്യം ചൊല്ലുന്നതും രോഗദുരിതങ്ങള്‍ നീക്കും. നവഗ്രഹ സ്‌തോത്രത്തിലെ ഓരോ ശ്ലോകവും ചൊല്ലി ഓരോ നമസ്‌കാരം ചെയ്യുന്നത് രോഗദുരിതശാന്തി നേടാന്‍ ഉത്തമമാണ്. ആകെ 9 നമസ്‌കാരം. ഇങ്ങനെ 27 ദിവസം ചെയ്യുന്നതും നവഗ്രഹപ്രീതിയിലൂടെ രോഗമുക്തി നേടുന്നതിന് ഗുണകരമാണ്.
മൃത്യുഞ്ജയഹോമം, ആയുസൂക്തഹോമം, മൃതസഞ്ജീവനിഹോമം എന്നിവ ഒരു നല്ല കര്‍മ്മിയെകൊണ്ട് ചെയ്യിപ്പിക്കുന്നതും ആരോഗ്യം രോഗശാന്തി എന്നിവ നേടാന്‍ ഗുണകരം. മൃതസഞ്ജീവനി യന്ത്രം, ധന്വന്തരി യന്ത്രം ധരിക്കുന്നതും രോഗശാന്തിക്ക് ഗുണകരമാണ്.