/kalakaumudi/media/post_banners/17e3b968f94dd2b20de6861a61ceac756a6534e2b93a4001ae4073635004671e.jpg)
എല്ലാ മന്ത്രങ്ങളുടെയും രാജാവാണ് ഗായത്രി മന്ത്രം. ഗായത്രി മന്ത്രത്തിന്റെ ശിവഭാവമാണ് രുദ്രഗായത്രി. ശിവഗായത്രി എന്ന പേരിലും ഇത് അറിയപ്പെടുന്നു.
ശിവമന്ത്രങ്ങളുടെ പ്രത്യേകത എല്ലാഭയവും നിഗ്രഹിക്കുമെന്നതാണ്. ശിവഭജനയിലൂടെ ഭയത്തെ അതിജീവിക്കാന്‍ കഴിയും. എല്ലാ മനോമാലിന്യങ്ങളും നശിപ്പിക്കും. ജീവിത ദു:ഖങ്ങളും രോഗങ്ങളും അകറ്റുന്നതിനും ശിവമന്ത്രങ്ങള്‍ സഹായിക്കുന്നു.
അത്ഭുതഫലസിദ്ധിയുള്ള ശിവ മന്ത്രമാണ് രുദ്രഗായത്രി. പെട്ടെന്ന് ഫലം ലഭിക്കുന്ന മന്ത്രിമാണിത്. ഈ മന്ത്രജപം ഭീതിയും ദുഃഖങ്ങളും മാത്രമല്ല അഭിഷ്ടസിദ്ധിയും മന:ശാന്തിയും പ്രദാനം ചെയ്യും.
കുറഞ്ഞത് 108 തവണയെങ്കിലും നിത്യവും ജപിക്കണം. ഏകാഗ്രതയോടെ തികഞ്ഞ വിശ്വാസത്തോടെ, ഭക്തിയോടെ, നിഷ്ഠയോടെ ജപിച്ചാല്‍ അത്ഭുതകരമായ ഫലം ലഭിക്കും. ഞായര്‍, തിങ്കള്‍, പ്രദോഷം ദിവസങ്ങള്‍ രുദ്രഗായത്രി ജപിക്കാന്‍ ഏറ്റവും ശ്രേഷ്ഠമാണ്.
ശിവഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാ ദേവായ ധീമഹി
തന്നോ രുദ്രപ്രചോദയാത്