/kalakaumudi/media/post_banners/28b3e3e6dd9e02a612a122190a0ef56826a8561ddcf8708a1d3e46c34a9e3f7d.png)
അത്യാഢംബര പൂർണമായ ജീവിതം നയിക്കാൻ ആഗ്രഹമുള്ളവരാണ് നമ്മളെല്ലാവരും. മൂലം നക്ഷത്രക്കാർക്ക് ധനവാഹാനാദികളോടു കൂടി അത്യാഢംബരമായി ജീവിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചേക്കാം.അവർ ബുദ്ധിമാന്മാരായിരിക്കും. എല്ലാവരോടും വളരെ ബഹുമാനത്തോടും,സൗമ്യതയോടെയും പെരുമാറും. മൂലം നക്ഷത്രക്കാർ ആരംഭിക്കുന്ന ബിസിനസ് സംരഭങ്ങൾ സ്ഥിരതയോടെ നിലനിൽക്കുമെന്നും കാണപ്പെടുന്നു. ഇക്കൂട്ടർ മനസറിഞ്ഞ് പ്രവർത്തിക്കുന്ന തരക്കാരും കലാസ്വാദനശേഷിയും സഹൃദയത്വവുമുള്ളവരുമായിരിക്കും. നിയമത്തെ മറികടന്നുകൊണ്ട് പ്രവർത്തിക്കുകയില്ല. മൂലം നക്ഷത്രക്കാർ മറ്റുള്ളവരെ സഹായിക്കുന്നതിൽ യാതൊരു വിമുഖതയും പ്രകടിപ്പിക്കില്ല. പൊതുകാര്യങ്ങളിൽ താൽപര്യമുള്ളവരാണിവർ. മറ്റുള്ളവർ പറയുന്നതനുസരിച്ച് ജീവിക്കാൻ കഴിയുകയില്ല. കുടുംബജീവിതം ഏറ്റക്കുറച്ചിലുള്ളതായിരിക്കും. ആവശ്യത്തിനു വേണ്ടതായ സ്വഭാവഗുണമുള്ള കംപാനിയനായിരിക്കും ലഭിക്കുക. മയക്കുമരുന്നിനടിമപ്പെട്ടാൽ നിയന്ത്രിക്കാനിവരെ ബുദ്ധിമുട്ടായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
