/kalakaumudi/media/post_banners/cc554da9f66764ce21aa5926792b9e2026779e628d60c8a313f9b41ad5e7ef86.jpg)
മരണത്തിന്റെ ദേവനായ യമന്റേയും ദേവനായ മഹാദേവന്‍ മൃത്യുഞ്ജയനാണ്. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം.
പഞ്ചമഹാ യജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയുര്‍ദൈര്‍ഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്പുള്ള മൃതി, മഹാരോഗങ്ങള്‍, അപമൃത്യു എന്നിവയില്‍ നിന്നും രക്ഷ ലഭിക്കുമെന്നുമാണ് വിശ്വാസം. ഈ ഹോമം നടത്തുകവഴി മൃത്യുദോഷം മാറുമെന്നും വിശ്വസിക്കുന്നു.
മൃത്യുദോഷം മാറാന്‍ മൃത്യുഞ്ജയ ഹോമം നടത്തിയ പ്രസാദം കഴിക്കുകയും ഹോമകുണ്ഠത്തിലെ വിഭൂതി ധരിക്കുന്നതും ഉത്തമമാണ്.
മൃത്യുഞ്ജയ മന്ത്രം
ഓം ഭൂര്‍ ഭുവസ്വഃ ഓം ഹൗം ഓം
ജുംസഃത്രൃയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ധനം
ഉര്‍വ്വാരുകമിവ ബന്ധനാത് മൃത്യോര്‍
മുക്ഷീയമാമൃതാല്‍ ജുംസഃ ഓം ഹൗം
ഓം ഭൂര്‍ ഭൂവസ്വരോ
ഈ മന്ത്രം ജപിക്കുകവഴി ദശാസന്ധികളില്‍ ഉണ്ടായേക്കാവുന്ന രോഗപീഢകള്‍ ഇല്ലാതാക്കുമെന്നും ആയുര്‍ദോഷം ഉണ്ടാകാതിരിക്കുമെന്നും അപമൃത്യുസംഭവിക്കാതിരിക്കുമെന്നും വിശ്വസിക്കുന്നു.
അമൃതവള്ളി, പേരാല്‍മൊട്ട്, കറുക, എള്ള്, പാല്‍, നെയ്യ്, ഹവിസ് തുടങ്ങിയവ 144 വീതം ഹവിസ്സായി ഹോമകുണ്ഠത്തില്‍ അര്‍പ്പിച്ച് നടത്തുന്നതാണ് കൂട്ടുമൃത്യുഞ്ജയഹോമം. 1008 വീതം ഓരോ ദ്രവ്യവും ഹവിസായി സമര്‍പ്പിച്ച് 7 ദിവസം കൊണ്ടു നടത്തുന്നതാണ് മഹാമൃത്യുഞ്ജയ ഹോമം.