By Web Desk.30 06 2022
കലാകൗമുദി പബ്ലിക്കേഷന്റെ 1198ാം ആണ്ട് മുഹൂര്‍ത്തം പഞ്ചാംഗത്തിന്റെ പ്രകാശന കര്‍മ്മം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്നു. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലനും വൈസ് പ്രസിഡന്റ് വി ശോഭയും ചേര്‍ന്ന് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ എ ഗീതാകുമാരിക്ക് ആദ്യ കോപ്പി കൈമാറി. കലാകൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍മാരായ ജി.എസ്. ജിജു, എ.സുനില്‍, സര്‍ക്കുലേഷന്‍ കോ-ഓഡിനേറ്റര്‍ ലക്ഷ്മി, ആറ്റുകാല്‍ ക്ഷേത്ര കാര്യക്കാര്‍ എസ്. ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍, ആറ്റുകാല്‍, മൂകാംബിക, കരിക്കകം തുടങ്ങിയ ക്ഷേത്രങ്ങളിലെ പൂജാ സമയം വിശിഷ്ട വഴിപാടുകള്‍ എന്നിവയും പുതുവര്‍ഷ ഫലം, നിത്യജപത്തിന് പത്ത് അഷ്ടോത്തരശതനാമാവലി, നിത്യജോതിഷം, നവരത്‌ന മഹാത്മ്യം തുടങ്ങി മറ്റു പഞ്ചാഠഗങ്ങളില്‍ ലഭിക്കാത്ത വിശേഷങ്ങള്‍ മുഹൂര്‍ത്തം വലിയ പഞ്ചാംഗത്തിലുണ്ട്.