കുട്ടികൾക്ക് പ്രിയങ്കരൻ ഈ മഞ്ച് മുരുഗൻ

കർപ്പുരം ,സാംബ്രാണി , എണ്ണ എന്നിവയൊക്കെ ഇഷ്‌ട ഭഗവാന് വഴിപാടായി സമർപ്പിക്കുന്നവർ ആലപ്പുഴ തലവടിയിലെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വരുമ്പോൾ നെസ്‍ലെ മഞ്ച് കൈയിൽ കരുതണം .മഞ്ച് കൊതിയനാണ് ബാല മുരുഗൻ .പ്രാർത്ഥനയോടെ മഞ്ച് സമർപ്പിച്ചാൽ ഉദിഷ്‌ട കാര്യം നടക്കും എന്ന് ഭക്തർ വിശ്വസിക്കുന്നു .പഴനിയിൽ നിന്ന് കൊണ്ട് വന്ന കല്ലിലാണ് വിഗ്രഹം നിർമ്മിച്ചത് എന്ന മറ്റൊരു പ്രത്യേകതയാണ് .നിരവധിപേരാണ് ദിവസവും മഞ്ചുമായി എത്തി പ്രാർത്ഥിച്ചു മടങ്ങുന്നത് .

author-image
uthara
New Update
കുട്ടികൾക്ക് പ്രിയങ്കരൻ ഈ മഞ്ച് മുരുഗൻ

കർപ്പുരം ,സാംബ്രാണി , എണ്ണ എന്നിവയൊക്കെ ഇഷ്‌ട ഭഗവാന് വഴിപാടായി സമർപ്പിക്കുന്നവർ ആലപ്പുഴ തലവടിയിലെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലേക്ക് വരുമ്പോൾ നെസ്‍ലെ മഞ്ച് കൈയിൽ കരുതണം . മഞ്ച് കൊതിയനാണ് ബാല മുരുഗൻ .പ്രാർത്ഥനയോടെ മഞ്ച് സമർപ്പിച്ചാൽ ഉദിഷ്‌ട കാര്യം നടക്കും എന്ന് ഭക്തർ വിശ്വസിക്കുന്നു .പഴനിയിൽ നിന്ന് കൊണ്ട് വന്ന കല്ലിലാണ് വിഗ്രഹം നിർമ്മിച്ചത് എന്ന മറ്റൊരു പ്രത്യേകതയാണ് .നിരവധിപേരാണ് ദിവസവും മഞ്ചുമായി എത്തി പ്രാർത്ഥിച്ചു മടങ്ങുന്നത് .

തെക്കൻ പഴനി എന്ന് അപരനാമത്തിൽ അറിയപെടുന്ന ഈ ഷേക്ത്രം ഇപ്പോൾ മഞ്ച് മുരുഗൻ എണ്ണ പേരിലും പ്രസിദ്ധമായി .ക്ഷേത്രത്തിനു പുറത്തു കടകളിൽ മഞ്ച് മാലകൾ വിൽക്കുന്നു .തുലാഭാരം ,പറ എന്നീ വഴുപാടുകൾക്കും മഞ്ച് ആണ് ഉപയോഗിക്കുന്നത് .വഴിപാടിനായി ഉപയോഗിച്ച മഞ്ച് തിരികെ ഭക്തർക്ക് പ്രസാദമായി നൽകുകയാണ് പതിവ് . പരീക്ഷാപേടിമാറ്റാൻ ബാല മുരുഗന് മഞ്ച് സമർപ്പിച്ചു പ്രാർത്ഥിക്കുന്ന കുട്ടികൾ ആണ് ഭക്തരിൽ ഏറെയും .

വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിലെ മണിമുഴക്കിയ അന്യമതത്തിൽ പെട്ട കുട്ടിയെ വീട്ടുകാർ വഴക്കുപറയുകയും അടിക്കുകയും ചെയ്തു . പേടിച്ചു പനി പിടിച്ച കുട്ടി രാത്രിമുഴുവൻ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു . പിറ്റേന്ന് കുട്ടിയുമായി ക്ഷേത്രത്തിൽ എത്തിയ വീട്ടുകാരോട് പൂജാരി നേര്ച്ച നടത്തൻ ആവശ്യപ്പെട്ടു .

വഴിപാട് സദനം വാങ്ങാൻ പോയ കുട്ടി മഞ്ചുമായാണ് തിരികെ എത്തിയത് .മഞ്ച് നടയിൽ വച്ച് പ്രാർത്ഥയച്ചതിനെ തുടർന്ന് അസ്വസ്ഥതകൾ മാറി എന്നാണ് വിശ്വാസം . ഇതോടുകൂടി മഞ്ച് വഴിപാടായി സമർപ്പിക്കാൻ തുടങ്ങി . അന്യ നാടുകളിൽ നിന്നും വ്യത്യസ്ത മതങ്ങളിൽ പെട്ടവരുമായ ആളുകൾ മഞ്ചുമായി ക്ഷേത്രത്തിൽ എത്തി തുടങ്ങി .ഇന്ന് കേരളമൊട്ടാകെ മഞ്ച് മുരുഗൻ പ്രസിദ്ധനാണ് .

munch murugan