/kalakaumudi/media/post_banners/6c0014f12e852ba9f556d0c6f3588f0c4d4f6a16c1642f76aeada1b3bbc87fee.jpg)
ഇത്തിരിക്കുഞ്ഞനാണ് കടുക്.എന്നാല്‍ ഗുണസന്പുഷ്ടവുമാണ്. നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങളെ കാണാന്‍ അപരിചിതര്‍ വന്നുപോയ ശേഷം കുട്ടികളെ കടുക്,ഉപ്പ്,മുളക് എന്നിവ കൈവെളളയിലെടുത്ത് ഓം നമശ്ശിവായ ജപിച്ച് മൂന്നുപ്രാവശ്യം കുഞ്ഞിന്‍റെ ശരീരമാസകലം ഉഴിഞ്ഞ് അടുപ്പിലിടാറുണ്ട് . കടുകും മുളകും കത്തിയ രൂക്ഷ ഗന്ധമുയരുന്പോള്‍ ദൃഷ്ടിദോഷം മാറുന്നുവെന്നാണ് വിശ്വാസം. കടുക് ദൃഷ്ടിദോഷം മാറ്റുമോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ.ഈ വിശ്വാസത്തിന് പിന്നില്‍ ഒരു ശാസ്ത്രീയ അടിത്തറയുണ്ട്. അതായത് കടുക് നല്ല അണുനാശിനിയാണ്. കടുകും മുളകും ചേര്‍ന്ന് കത്തുന്പോഴുണ്ടാകുന്ന രൂക്ഷഗന്ധത്തോടുകൂടിയ പുകയ്ക്ക് അന്തരീക്ഷത്തിലെ രോഗാണുക്കളെ ഇല്ലാതാക്കാന്‍ കഴിയും. ഉളളില്‍ ചെന്ന വിഷം ചര്‍ദ്ദിപ്പിച്ചു കളയാനും കടുകരച്ച് വെളളത്തില്‍ കൊടുക്കുന്നത് നന്നാണ്. ചിലര്‍ കൈവിഷത്തിനടിമയായി എന്ന് കരുതുന്നവര്‍ക്ക് കടുക് കൊടുക്കുന്നതിന് പിന്നിലെ ശാസ്ത്രസത്യവുമിതാണ്