/kalakaumudi/media/post_banners/87acceeb1f4cb26aa77e29023c68a6b9301caae48f7385b232bcf5e9d2f46a70.jpg)
ചുവന്ന പട്ടു ഉടയാടകളും മുഖത്തെ മഞ്ഞ കളറോട് കൂടിയ വരകളും ഒരു പാട് മുത്തപ്പാ സന്നിധികളിൽ ഭക്തരെ ആനന്ദത്തിന്റെ വിശ്വാസത്തിന്റെ മറ്റൊരു തലങ്ങളിൽ എത്തിച്ചിട്ടുണ്ട്..നേർച്ചകൾ സമർപ്പിക്കുമ്പോൾ മഞ്ഞ പൊടിയോടു കൂടി ഭക്തരുടെ തലയിൽ കൈ വെച്ച് "സങ്കടങ്ങൾ വരുമ്പോൾ മുത്തപ്പാ എന്ന് വിളിച്ചു ആ വിളി പുറത്തു ഞാൻ ഉണ്ടാകും "എന്ന അനുഗ്രഹ വർഷം ചൊരിഞ്ഞു വിശ്വാസത്തിന്റെ മറ്റൊരു കൊടു മുടിയിലേക്കു നമ്മളെ നയിക്കാൻ മറ്റൊരാൾക്കും ഇല്ലാത്ത ശക്തി ആണ് മുത്തപ്പൻ ദൈവത്തിനു...
അധ:സ്ഥിതികർക്ക് വേണ്ടി ഇല്ലം വിട്ടിറങ്ങി അവരോടൊപ്പം ജീവിച്ച് അവരുടെ സമര പോരാട്ടങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നൽകിയ വ്യക്തി യാണ് ചരിത്രത്തിലെ മുത്തപ്പൻ ...തെയ്യകോലക്കളിൽ ജനങ്ങളിലേക്കിറങ്ങി അവരിൽ ഒരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാന്യേഷണങ്ങൾ നടത്തുന്ന ഏക ദൈവമാണ് മുത്തപ്പൻ ..സാന്ത്വന വാക്കുകളാൽ ഭക്തന്റെ ദു:ഖo തലോടി മാറ്റാനും സുഖ വിവരങ്ങൾ അന്യേഷിച്ച് ആയുരാരോഗ്യം നേരാനും ഉത്തരമലബാറുകാരന് മറ്റൊരു തെയ്യം വേറെയില്ല...
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
