ഉഗ്രമൂര്‍ത്തിയാണ് ഭഗവാന്‍, ക്ഷിപ്രപ്രസാദിയും; ഭജിച്ചാല്‍ രോഗശാന്തി, അഭിഷ്ടസിദ്ധി

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം.

author-image
Web Desk
New Update
ഉഗ്രമൂര്‍ത്തിയാണ് ഭഗവാന്‍, ക്ഷിപ്രപ്രസാദിയും; ഭജിച്ചാല്‍ രോഗശാന്തി, അഭിഷ്ടസിദ്ധി

 

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂര്‍ത്തിയാണ് നരസിംഹമൂര്‍ത്തി. എന്നാല്‍, ഭക്തരില്‍ ക്ഷിപ്രപ്രസാദിയാണ് ഭഗവാന്‍.

ഭഗവാനെ നിത്യേന ഭക്തിയോടെ സ്മരിച്ചാല്‍ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങള്‍.

പ്രാര്‍ഥിക്കുന്നവരുടെ രക്ഷയ്‌ക്കെത്തുന്ന നരസിംഹമൂര്‍ത്തിയെ പൂജിക്കാന്‍ വഴിപാടുകളുണ്ട്. ഭഗവാന്റെ ഇഷ്ടപുഷ്പം ചുവന്ന ചെത്തി. പായസം ആണ് ഭഗവാന്റെ ഇഷ്ട പ്രസാദം.

നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്വിളക്ക് കത്തിച്ചു പ്രാര്‍ഥിച്ചാല്‍ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴില്‍ വിവാഹ തടസ്സങ്ങള്‍ നീങ്ങും. തുളസിമാല സമര്‍പ്പണം ഭഗവാന്റെ പ്രധാന വഴിപാടാണ്.

ചോതിനക്ഷത്ര ദിനത്തില്‍ ഭഗവാനെ തൊഴുതു പ്രാര്‍ഥിച്ചാല്‍ ആപത്തുകളില്‍ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കാന്‍ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹക്ഷേത്ര ദര്‍ശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂര്‍ത്തി പ്രീതികരമായ ഭജനകള്‍ നടത്തുകയോ ചെയ്യാം.

നരസിംഹമൂര്‍ത്തി മന്ത്രം അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഉത്തമമാണ്. ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചൊല്ലണം.

നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാല്‍ ആ സമയത്ത് ഭക്തിയോടെ നരസിംഹമൂര്‍ത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഇരട്ടിഫലം നല്‍കും.

നരസിംഹ മൂര്‍ത്തി മന്ത്രം:

ഉഗ്രവീരം മഹാവിഷ്ണും

ജ്വലന്തം സര്‍വ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം.

2023 മേയ് 04 നാണ് ഇക്കൊല്ലത്തെ നരസിംഹ ജയന്തി.

prayer temples narasimha jayanti