/kalakaumudi/media/post_banners/d43b171f6ca14ab7ed6ae6fcdb548c81921c4100f203b449256bdddea644c20e.jpg)
2019ലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട വലിയ ഗണപതിഹോമം നടത്തുന്നു. ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് ഹോമം നടത്തുന്നത്.
26-09-2019 മുതൽ ആരംഭിക്കുന്ന ഏറെ വിശേഷപ്പെട്ട ഈ ഹോമം 07-10-2019 വരെ ഉണ്ടായിരിക്കും. ഇതുകൂടാതെ 26-09-2019 മുതൽ ഹോമം അവസാനിക്കുന്ന ഏഴാം തീയതി വരെ പ്രത്യേക പൂജകളും അലങ്കാരങ്ങളും ഉണ്ടാകും. രാത്രി 8 മണിക്ക് ചുറ്റുവിളക്കുകൾ തെളിയിച്ചുകൊണ്ട് പൊന്നും ശ്രീബലിയും ഉണ്ടായിരിക്കും.
ക്ഷേത്രത്തിലെ വേദവ്യാസ നടയിൽ കുട്ടികൾക്കായി വിജയദശമി ദിനത്തിൽ (08-10-2019) രാവിലെ 8.30 മുതൽ വിദ്യാരംഭം നടത്തും.
വലിയ ഗണപതിഹോമത്തിനും വിദ്യാരംഭത്തിനും വേണ്ടിയുള്ള ബുക്കിങ് ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി ചെയ്യാവുന്നതാണ്.