വിദ്യാരംഭ ദിനത്തിൽ വെളുപ്പിനെ ഈ രീതിയിൽ പൂജ ചെയ്തു പുസ്തകങ്ങളും മറ്റും എടുക്കാവുന്നതാണ്

വിദ്യാരംഭ ദിനത്തിൽ വെളുപ്പിനെ ഈ രീതിയിൽ പൂജ ചെയ്തു പുസ്തകങ്ങളും മറ്റും എടുക്കാവുന്നതാണ്. ഒരു തട്ടിൽ പച്ചരിയിട്ടു അതിൽ മോതിരം വിരൽകൊണ്ട് "ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു " എന്നെഴുതി നമസ്കരിച്ചു പുസ്തകം തുറന്നു ഏതെങ്കിലും ഏടിൽ നിന്നു 2 വരി വായിക്കുക.

author-image
online desk
New Update

ആദ്യമായി എഴുത്തിനിരുത്തേണ്ട കുട്ടിയുണ്ടെങ്കിൽ കുട്ടിയെ മടിയിലിരുത്തി സ്വർണ മോതിരം കൊണ്ടോ മോതിരവിരൽ കൊണ്ടോ നാവിൽ മേൽപറഞ്ഞ മന്ത്രം എഴുതുക. ഹരിയെന്നോ ശ്രീയെന്നോ എഴുതിയാലും മതിയാകും. "സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണിം വിദ്യാരംഭം കരിഷ്യാമീ സിദ്ധിർ ഭവതുമേ സദാ" എന്ന് എല്ലാവർക്കും അരിയിൽ എഴുതാവുന്നതാണ്.

സന്ധ്യാനാമത്തിനു ശേഷം അല്പസമയം ദേവീമഹാത്മ്യം വായിക്കാം. ലളിത സഹസ്രനാമവുമാകാം. ദിവസം സരസ്വതീ ദേവതാ പ്രധാനമായതിനാൽ വിദ്യാദേവത സ്തോത്രങ്ങളും പൂജാ സമയങ്ങളിൽ ചൊല്ലി തന ധന മന പൂർവകമായ ഐശ്വര്യങ്ങൾക്കായി പ്രാർത്ഥിക്കുന്നത് ഉത്തമ ഫലം ചെയ്യും.

ഈ വർഷം പൂജവെപ്പ് തുടങ്ങുന്നത് ഒക്ടോബർ 23 സന്ധ്യക്ക്‌ 7 മണിക്ക് മുൻപും അവസാനിക്കുന്നതു 26നു കാലത്തു 7.30 നു മുൻപും ആയിരിക്കണം. 26നു കാലത്തു 7.42നു വൃശ്ചികം രാശി ആരംഭിക്കുന്നതിനാൽ വിദ്യാരംഭം കുറിക്കുന്നത് നന്നല്ല. അതുകൊണ്ടു അതിനു മുൻപായി എല്ലാ ചടങ്ങുകളും അവസാനപ്പിക്കുന്നതാണ് ശുഭകരം.

navarathri