ഭഗവതിയുടെ പള്ളിവാളിന്റെ തത്ത്വം

By Sooraj Surendran.03 06 2021

imran-azhar

 

 

ഭഗവതിയുടെ കൈവശമുള്ള ആയുധമാണ് പള്ളിവാൾ. പല ക്ഷേത്രങ്ങളിലും പള്ളിവാൾ കാണാൻ സാധിക്കും. പള്ളി വാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളിലുണ്ട്. എന്താണ് വാസ്തവത്തിൽ ഈ പള്ളിവാൾ. സാധാരണ ഗതിയിൽ ഇന്ന് പലർക്കു മില്ലാത്ത ഒന്നാണ് ആത്മധൈ ര്യം. ആതമവിശ്വാസമില്ല എന്ന തിനർത്ഥം ജീവിത യാഥാർ ത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്.

 

ജീവിതത്തെക്കുറിച്ചു അവർ ക്കൊരു ഭയവും ഉത്കണ്ഠ യും ഉണ്ട് എന്ന് സാരം. ഈ ഭയത്തെ ആത്മവിശ്വാസമി ല്ലായമ എന്ന അറിവില്ലായ്മ യെ നശിപ്പിക്കുന്നതിന്റെയും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കു ന്നതിന്റെയും പ്രതീകമാണ് പള്ളിവാൾ. ഈ ആയുധം കൈയ്യിലുള്ള ദേവതയെ ഉപാസിക്കുന്നയാൾക്ക് ഒരിക്കലും ഭയമുണ്ടാകുന്നില്ല.

 

മറ്റൊന്ന് തോൽപരിചയാണ്‌. ദൈനംദിനം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കു മുൻപിൽ തകർന്നുവീഴാനു ള്ളതല്ല ജീവിതം. അവയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്ക് ആവശ്യമാണ്. ആ പ്രതിരോധത്തിനുള്ള ആയുധ മാണ് തോൽപരിച. പ്രതിസ ന്ധികളെ പ്രതിരോധിക്കുന്ന തിന് തോൽപരിചയും അവയെ ഇല്ലാതാക്കുന്നതിന് വാളും ഉപയോഗിക്കുന്നു.

 

അതായത് ചുരുക്കി പറഞ്ഞാ ൽ കേരളയീരുടെ ജീവിത വിജ യത്തിന്റെ പ്രതീകമാണ് ഈ ദേവതയുടെ ആയുധങ്ങൾ. ഇച്ഛാശക്തിയും ജ്ഞാനശ ക്തിയും ക്രീയാശക്തിയും പ്രധാനം ചെയ്യുന്ന ത്രിശൂലം, വിജ്ഞാനത്തെ പകർന്നു നൽകുന്ന കപാലം, ജ്ഞാന ത്തിന്റെ പ്രതീകമായ സോമം, നേരിടുന്ന പ്രതിസന്ധികളെ മുഴുവൻ തടഞ്ഞു നിർത്താ നാകുന്ന പരിച, അവയെ ഇല്ലാതാക്കാനാകുന്ന പള്ളിവാ ൾ ഇതാണ് കേരളത്തിന്റെ കുലദേവതയായഭദ്രകാളിയുടെ ആയുധങ്ങൾ.

 

കുലദേവത എന്നത് കൗളവുമായി ബന്ധ പ്പെട്ടിരിക്കുന്നതാണ്. കൗള സമ്പ്രദായത്തെ ആചരിക്കു ന്നവർ കുലത്തിലാണെന്നു പറയാം. ശിവനും ശക്തിയും അഭിന്നമായി നിൽക്കുന്ന അവസ്ഥയാണ് കൗളം. ഇങ്ങ നെ ജീവിതത്തിൽ അവനവ ന്റെ ഉള്ളിലുള്ള നൈസർഗ്ഗിക മായ വിചാരധാരകളെ ഉണർ ത്തി ജീവിത വിജയം നേടാനു ള്ള ആഹ്വാനമാണ് കുലദൈ വത്തെയുടേത്. ക്ഷേമരാജൻ ശിവസൂത്രങ്ങൾക്കെഴുതിയ വിമർശിനി എന്ന വ്യഖ്യാനത്തി ൽ ഇക്കാര്യം സുവ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

 

OTHER SECTIONS