/kalakaumudi/media/post_banners/d3b5fec5b7d25175111d129745c136d18164838f1aeb90480d44d89e67aa5211.jpg)
ശബരിമല: ഭക്തര്‍ക്ക് പുണ്യദര്‍ശനമായി പമ്പാവിളക്ക് നടന്നു. മുളനിര്‍മ്മിതമായ ചെറുഗോപുരങ്ങള്‍ ജ്വലിപ്പിച്ച മണ്‍ചെരാതുകളും വഹിച്ചുകൊണ്ട് പന്പയില്‍ ഒഴുകി നടന്നു. പന്പ ദീപപ്രഭയില്‍ മുങ്ങി.
ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശപ്രകാരം മുന്‍ക്കൂട്ടി നിശ്ചയിച്ച് തയ്യാറാക്കിയ വിഭവങ്ങള്‍ വിളന്പി പന്പാസദ്യയും ഇന്നലെ നടന്നു. ആദ്യ ഇലയിലെ ഭക്ഷണം അയ്യപ്പസ്വാമിക്ക് നിവേദിച്ചശേഷമാണ് ഭക്തര്‍ക്ക് നല്‍കുക. പന്പാസദ്യയില്‍ അയ്യപ്പസ്വാമി പങ്കെടുക്കുമെന്നാണ് വിശ്വാസം.