മേടപ്പുലരിയുടെ 'പത്താമുദയം', ഇന്ന് പ്രാർത്ഥനയ്ക്ക് പൂർണ ഫലസിദ്ധി ലഭിക്കുന്ന ദിവസം

സമൃദ്ധിയും സമ്പത്തതും നിറഞ്ഞതും, തുടങ്ങി ഏത് പ്രാർത്ഥനകൾക്കും പൂർണ ഫലസിദ്ധി ലഭിക്കുന്ന ദിവസമാണ് മേടപ്പുലരിയുടെ പത്താം ദിനമായ 'പത്താമുദയം'. 2020 ഏപ്രില്‍ 23 വ്യാഴാഴ്ചയാണ് പത്താമുദയം. പത്താമുദയ ദിനത്തിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയും വ്രതാചരണത്തോടെയുള്ള ജീവിതരീതിയിൽ നീങ്ങുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്.

author-image
Sooraj Surendran
New Update
മേടപ്പുലരിയുടെ 'പത്താമുദയം', ഇന്ന് പ്രാർത്ഥനയ്ക്ക് പൂർണ ഫലസിദ്ധി ലഭിക്കുന്ന ദിവസം

സമൃദ്ധിയും സമ്പത്തതും നിറഞ്ഞതും, തുടങ്ങി ഏത് പ്രാർത്ഥനകൾക്കും പൂർണ ഫലസിദ്ധി ലഭിക്കുന്ന ദിവസമാണ് മേടപ്പുലരിയുടെ പത്താം ദിനമായ 'പത്താമുദയം'. 2020 ഏപ്രില്‍ 23 വ്യാഴാഴ്ചയാണ് പത്താമുദയം. പത്താമുദയ ദിനത്തിൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയും വ്രതാചരണത്തോടെയുള്ള ജീവിതരീതിയിൽ നീങ്ങുകയും ചെയ്യുന്നത് വളരെ ഉത്തമമാണ്. ജീവിതത്തിൽ പുതുതായി എന്ത് നല്ല കാര്യങ്ങൾ ആരംഭിക്കുന്നതിനും, മംഗളകർമ്മങ്ങൾ നടത്തുന്നതിനും വളരെ അനുയോജ്യമായ ദിനമാണിത്. "സമ്പൽസമൃദ്ധിയുടെ പ്രതീകമായി നാം കണക്കാക്കുന്ന കുബേരന്റെ ജനന ദിനമായും ഈ ദിനത്തിനെ കണക്കാക്കുന്നു". പത്താമുദയ ദിനത്തിൽ രാവിലെ കുളിച്ച് ഈറനോടെ അരയാലിനെ പ്രദക്ഷിണം ചെയ്യുന്നതും, “ഓം നമോനാരായണായ” എന്ന മന്ത്രം ജപിക്കുകയോ ചെയ്യുന്നതും, ഇഷ്ടദേവനെ പ്രാർത്ഥിക്കുന്നതും വളരെ നല്ലതാണ്. പത്താമുദയ ദിനത്തിൽ ഏത് ദേവി ദേവന്മാരെ പ്രാർത്ഥിച്ചാലും പൂർണ ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.

Astro