/kalakaumudi/media/post_banners/9568bc259223b4ef6179783817382ecb7ed63ef0893ceedb04cf4d3ae35e7a5e.jpg)
കൃഷി ആചാരങ്ങളുടെ മാസമാണ് മേടമാസം . കൃഷി ആചാരങ്ങളുടെ തുടക്കം കുറിക്കുന്നത് വിഷു ദിവസത്തിലാണ് . മേടം പത്ത് എന്ന് പറയുന്നത് പത്താമുദയ ആഘോഷ ദിവസമാണ് . വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം കൂടിയായിട്ടാണ് പത്താമുദയ ദിവസം കണക്കാക്കുന്നത് . ഇത് ഒരു ആചാരമായി മാറിയിരിക്കുകയാണ് . പത്താമുദയം തെങ്ങിൻ തൈ നടാൻ നല്ല ദിവസമാണ് എന്നാണ് പറയുന്നത് . ഏപ്രിൽ 24ന് ഇക്കൊല്ലത്തെ പത്താമുദയം വരുന്നത്.
ഉദയസൂര്യനെ വിളക്കു കൊളുത്തി പത്താമുദയ ദിവസം കാണിക്കുക എന്ന രീതി നിലനിന്നിരുന്നു . മലയാളികൾക്ക് മണ്ണിനോടും കൃഷിയോടും എന്നും ഉണ്ടായിരുന്ന മമതയുടെ പ്രതീകമാണ് പത്താമുദയ ആചാരങ്ങൾ നടക്കുന്നത് . പത്താമുദയ ദിനത്തിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങും നിലനിന്നിരുന്നു .മേടം പത്തിലെ സൂര്യനെ ഉദയസമത്തു ഉണക്കലരി പൊടിച്ച് മുറത്തിലാക്കി കാണിക്കുന്ന ചടങ്ങാണിത്.