വീടിനു മുന്നില്‍ കൂവളം നടാമോ? ഐശ്വര്യം നല്‍കുന്ന ചെടികള്‍

മുറ്റത്തൊരു പൂന്തോട്ടമില്ലാത്ത വീടുകള്‍ ഉണ്ടാവില്ല. രൂപവും ഭാഗവും ചെടികളുടെ വൈവിധ്യവും മാറിയെങ്കിലും പൂന്തോട്ടം ഇന്നും വീടിന്റെ പ്രധാന ഘടകം തന്നെയാണ്.

author-image
Web Desk
New Update
വീടിനു മുന്നില്‍ കൂവളം നടാമോ? ഐശ്വര്യം നല്‍കുന്ന ചെടികള്‍

മുറ്റത്തൊരു പൂന്തോട്ടമില്ലാത്ത വീടുകള്‍ ഉണ്ടാവില്ല. രൂപവും ഭാഗവും ചെടികളുടെ വൈവിധ്യവും മാറിയെങ്കിലും പൂന്തോട്ടം ഇന്നും വീടിന്റെ പ്രധാന ഘടകം തന്നെയാണ്.

വീടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് പൂന്തോട്ടം നിര്‍മ്മിക്കേണ്ടത്. വീടിനു മുന്നില്‍ കൃഷ്ണതുളസി, തുമ്പ, മഞ്ഞള്‍, കറുക, മുക്കുറ്റി എന്നിവ നട്ടുവളര്‍ത്തുന്നത് ഉത്തമമാണ്. ഈ ചെടികള്‍ നട്ടുവളര്‍ത്തുന്നവും ദിവസവും വെള്ളമൊഴിക്കുന്നതും ഐശ്വര്യം നല്‍കും.

വീട്ടില്‍ കൂവളം നട്ടുവളര്‍ത്തുന്നത് നല്ലതാണ്. കൂവളം ലക്ഷ്മി ദേവിയുടെ സാന്നിധ്യം നല്‍കുമെന്നാണ് വിശ്വാസം.

ഓരോ ചെടിയും വൃക്ഷവും നടുന്നതിന് പ്രത്യേക സ്ഥാനം പറയുന്നുണ്ട്. പുളി വീടിന്റെ തെക്കുവശത്താണ് നടേണ്ടത്. നെല്ലി കിഴക്കും പ്ലാവ് കിഴക്കും നില്‍ക്കുന്നതാണ് നല്ലത്. വേപ്പ്, അശോകം, പേര, തെങ്ങ്, വാഴ എന്നിവ വീടിന്റെ തെക്കും പടിഞ്ഞാറും നടാം.

ഔഷധ സസ്യങ്ങളായ തുളസിയും തുമ്പയും വീടിന്റെ വടക്കുകിഴക്കു ഭാഗത്ത് നട്ടുപിടിപ്പിക്കാം. വീടിന്റെ പ്രധാന വാതിലിനു മുന്നില്‍ മരങ്ങള്‍ വരാതിരിക്കാനും ശ്രദ്ധിക്കണം.

നവധാന്യങ്ങള്‍ മുളപ്പിക്കുന്നതും ഉത്തമമാണ്. സ്ഥലത്തിന്റെ വാസ്തുദോഷം മാറ്റാന്‍ ഇതു സഹായിക്കും. എന്നാല്‍, വീടിനുള്ളില്‍ കള്ളി പോലുള്ള മുള്‍ചെടികള്‍ വയ്ക്കാന്‍ പാടില്ല.

Astro astrology lucky plants