/kalakaumudi/media/post_banners/0357854b06101c1661b683e44e7e0ac3f7b04905c79ec356a75bde6ae68964a0.jpg)
കൊച്ചി: എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന പോര്‍ച്ചുഗീസ് സ്വദേശിയായ വിദേശി പൗരനെ വെറുതെ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ അസമയത്ത് കടന്ന ഇയാളെ ദേവസ്വം ജീവനക്കാര്‍ പിടികൂടിയത്. പിന്നീട് ജീവനക്കാര്‍ ഇയാളെ പോലീസിനു കൈമാറി. വിശദമായ അന്വേഷണമൊന്നും നടത്താതെ ഇയാളെ പോലീസ് വെറുതെ വിട്ടതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ആരുടെയും പരാതി കിട്ടിയിരുന്നില്ലെന്നും ഇക്കാരണത്താലാണ് ഇയാളെ വെറുതെ വിട്ടതെന്നും പോലീസ് അറിയിച്ചു.