By Lekshmi.21 11 2022
കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിലെ ഗൂഡല്ലൂരിലുള്ള 400 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാനൊരുങ്ങി പൂഞ്ഞാർ രാജവംശവും നാട്ടുകാരും.ഇതിന്‍റെ ഭാഗമായി ക്ഷേത്രവളപ്പിൽ തയാറാക്കിയ പന്തലിൽ ശനിയാഴ്ച താംബൂല ദേവപ്രശ്നവും അന്നദാനവും നടന്നു.
ഗൂഡല്ലൂരിലെ ഒരേക്കർ 20 സെന്‍റ് സ്ഥലത്ത് നിലവിലെ ശിവ ക്ഷേത്രം 17-ാം നൂറ്റാണ്ടിൽ പൂഞ്ഞാർ രാജവംശം നിർമിച്ചതെന്നാണ് വിവരം.ക്ഷേത്രം കാലപ്പഴക്കം മൂലം തകർന്നു വീഴാറായ സ്ഥിതിയിലായതോടെയാണ് പുനരുദ്ധരിക്കാൻ രാജവംശത്തിലെ ഇപ്പോഴത്തെ തലമുറയും നാട്ടുകാരും രംഗത്ത് വന്നത്.
രാജവംശത്തിലെ പിൻഗാമിയായ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ തേനി കോളജിലെ മുൻ വൈസ് പ്രിൻസിപ്പൽ വി. കൃഷ്ണമൂർത്തി, അമേരിക്കൻ സ്വദേശി സദാശിവം എന്നിവരാണ് ശനിയാഴ്ച നടന്ന പരിപാടികൾക്ക് മേൽനോട്ടം വഹിച്ചത്.