
ഓരോന്നിനും അതിന്റെതായ നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ട് . നല്ലതിനെ സ്വീകരിച്ചാൽ എന്നും ഐശ്വര്യം നിറമാടും . നല്ലതിനെ മാത്രം വീട്ടിൽ സ്വീകരികാനായി ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി മുറികളിൽ ഭൂമി,ലോഹം ,തടി ,തീ ,വെള്ളം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന എന്തെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുക .
ഉദാഹരണമായി ഒരു പാത്രത്തിൽ നിറയെ ജലമെടുത്ത് അതിൽ കുറച്ചു പൂക്കൾ ഇട്ടു വെക്കാം ഒരു മെഴുകുതിരി, കല്ലുകൾ നിറച്ച ഒരു മരപാത്രം വയ്ക്കുക.അല്ലാത്ത പക്ഷം അഞ്ചു ഘടകങ്ങളെ പ്രതീക പെടുത്തുന്ന നിറങ്ങൾ സംയോജിപ്പിക്കുവാൻ ശ്രമിക്കുകഭൂമി= തവിട്ട് , ലോഹം= കറുപ്പ് , തടി=പച്ച , തീ = ചുവപ്പ് ,വെള്ളം= കറുപ്പ് എന്നിവയാണ് ഈ നിറങ്ങൾ
എന്നാൽ വീടിനുളിൽ ചില ചിത്രങ്ങൾ വെക്കുന്നത് ശുഭകരമായ കാര്യമെല്ല . കരയുന്ന കുട്ടി , യുദ്ധം , പേടിപ്പെടുത്തുന്നതും ദേഷ്യത്തിൽ ഇരിക്കുന്നതുമായ മുഖങ്ങൾ , പക്ഷികളായ പ്രാവ് , കാക്ക , മൂങ്ങ പരുന്ത് എന്നിവ കഴിവതും വീടിനുള്ളിൽ നിന്ന് ഒഴിവാക്കുക പകരമായി കുടുബ ചിത്രം, മക്കളുടെയോ കൊച്ചുമക്കളുടെയോ ചിത്രം , അല്ലെങ്കിൽ തരത്തിലുള്ള ചിത്രങ്ങൾ വെക്കാൻ ശ്രമിക്കുക ജീവിതത്തിലെ നല്ല നിമിഷങ്ങൾ എന്നിവ എപ്പോഴും കാണാൻ പറ്റുന്ന രീതിയിൽ വയ്ക്കുക .
കൂടാതെ കിടക്കകൾ ക്രമീകരിക്കുമ്പോൾ നിങ്ങൾ കിടക്കുമ്പോൾ നിങ്ങളുടെ കിടപ്പുമുറിയുടെ വാതിലിനു സമാന്തരമായി പാദങ്ങൾ വരാത്ത രീതിയിൽ ഇടാൻ ശ്രമിക്കുക
ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു അതിൽ പൂക്കളോ, നാരങ്ങയോ ഇട്ട് പ്രധാന വാതിലിനു നേരെ വയ്ക്കാവുന്നതാണ് . എല്ലാ ദിവസവും വെള്ളം മാറ്റുവാൻ ശ്രദ്ധിക്കണം
വീടിനുള്ളിലെ നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ സ്വൽപ്പം കല്ലുപ്പ് ഒരു പാത്രത്തിൽ ഇട്ടു മുറികളിൽ വെക്കുക അല്ലെങ്കിൽ അറിയും മഞ്ഞൾ പൊടിയും ചേർത്ത് എം മുറിക്കുള്ളിൽ വെക്കുക
ഉണങ്ങിയ പൂവുകൾ ,ബോൺസായ് തുടങ്ങിയവ വീടിനുള്ളിൽ നിന്നും കഴിവതും ഒഴിവാക്കുക
കണ്ണാടി വയ്ക്കുമ്പോൾ അതിലെ പ്രതിബിംബം പോസിറ്റിവിറ്റി തരുന്ന എന്തെങ്കിലും ആകുന്നതാണ് നല്ലത് .
എല്ലാത്തിലും ഉപരിയായി നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതും പ്രാധാന്യമാണ് കൂടാതെ ഉപയോഗ ശൂന്യവും പൊട്ടിയതുമായ സാധനങ്ങളും ഏറെ നാളായി ഉപയോഗിക്കാത്തതുമായ വസ്തുക്കൾ വീടിനുള്ളിൽ നിന്നും ഒഴിവാക്കുക