ജീവിതത്തിൽ വേണ്ടേ പോസിറ്റീവ് വൈബ്? ഇവ ചെയ്യൂ

ജീവിതത്തിൽ പോസിറ്റീവ് ആകാൻ ആഗ്രഹിക്കാത്തവരുണ്ടോ? എന്നാൽ നമ്മുടെ തന്നെ ഒരവർത്തികൾ കാരണം അതിനുള്ള അവസരം വന്നു ചേരാറില്ല. നമ്മുടെ പ്രവര്‍ത്തികളാണ് നമുക്ക് സദ്ഫലങ്ങള്‍ നല്‍കുന്നത്. രാവിലെ എഴുന്നേറ്റ് ഇരുകൈകളും നിവര്‍ത്തിവച്ച് ഉമ, രമ, സരസ്വതി ദേവിമാരെ സ്മരിച്ച് കരദര്‍ശനം നടത്തണം.

author-image
online desk
New Update
ജീവിതത്തിൽ വേണ്ടേ പോസിറ്റീവ് വൈബ്? ഇവ ചെയ്യൂ

ജീവിതത്തിൽ പോസിറ്റീവ് ആകാൻ ആഗ്രഹിക്കാത്തവരുണ്ടോ? എന്നാൽ നമ്മുടെ തന്നെ ഒരവർത്തികൾ കാരണം അതിനുള്ള അവസരം വന്നു ചേരാറില്ല.

നമ്മുടെ പ്രവര്‍ത്തികളാണ് നമുക്ക് സദ്ഫലങ്ങള്‍ നല്‍കുന്നത്. രാവിലെ എഴുന്നേറ്റ് ഇരുകൈകളും നിവര്‍ത്തിവച്ച് ഉമ, രമ, സരസ്വതി ദേവിമാരെ സ്മരിച്ച് കരദര്‍ശനം നടത്തണം.

സര്‍വ്വലോകത്തിനും നന്മ മാത്രം കാംക്ഷിച്ച് പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിക്കും മുമ്പ് തന്നെ ഭൂമിയെ വന്ദിക്കണം. തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ കഴിച്ച് ഭക്ഷണത്തിന് ശേഷം സൂര്യഭഗവാനെ വന്ദിക്കണം.

നാല്‍ക്കാലികള്‍ക്ക് ഭക്ഷണം നല്‍കണം. മറ്റുള്ളവരെ ഒരു ചിരിയോടെ വേണം നോക്കാന്‍. ദുര്‍മുഖം കാണുന്നത് ദുഃഖകരമാകുന്നു പറയാറില്ലേ,അതുപോലെ ദുര്‍മുഖം കാട്ടുന്നതും നന്നല്ല.

മനനത്രാണം-മന്ത്രം

എന്താണ് ശരിക്കും ‘മന്ത്രം’? സംസ്‌കൃതധാതുവായ മന്ത്രപദത്തിലെ മകാരത്തിന് മനനം ചെയ്യുക എന്നും, മന്ത്രം എന്നതിന് ത്രാണനം ചെയ്യുന്നത് എന്നുമാണ് അര്‍ത്ഥസിദ്ധി. മനനത്തിലൂടെ ത്രാണം ചെയ്യുന്നതെന്തോ അതാണ് മന്ത്രം.

ഒരു അപകടമോ, അത്യാഹിതമോ, പ്രതിസന്ധിയോ മുഖാമുഖം കാണുമ്പോള്‍, പേടിക്കുമ്പോള്‍ എല്ലാം അമ്മേ, ഈശ്വരാ, ദൈവമേ, കൃഷ്ണാ, ദേവി എന്നിങ്ങനെ നാം അറിയാതെ തന്നെ വിളിച്ചുപോകുന്നുണ്ട്.

സൃഷ്ടികൊണ്ടും മതബോധത്തില്‍നിന്നുമെല്ലാം ഉരുത്തിരിഞ്ഞതും ഉള്‍ക്കൊണ്ടതുമായ പ്രാപഞ്ചികവും ദൈവികവുമായ ശക്തികള്‍ നമ്മെ കാക്കുമെന്ന സ്വബോധമാണത്.

ആ ദേവതാ ശക്തികളെ സ്തുതിക്കുന്നതും നാമങ്ങളും കീര്‍ത്തനങ്ങളും സ്മരിക്കുന്നതും ജീവിതത്തെ പോസിറ്റീവ് ആക്കുമെന്നതിൽ സംശയം വേണ്ട.

astro updates