പഠനത്തിൽ ഉന്നത വിജയം കൈവരിക്കാൻ ഈ മന്ത്രങ്ങൾ ജപിക്കൂ !

ഒരു കുട്ടി തന്റെ വീട് കഴിഞ്ഞാൽ ഏറ്റവും അധികം ചിലവഴിക്കുന്നത് വിദ്യാലയത്തിലാണ്. അവരുടെ സ്വഭാവം,കഴിവുകൾ, വ്യക്തിത്വം എന്നിവ രൂപപ്പെടുന്ന കാലഘട്ടമാണ് വിദ്യാഭ്യാസകാലം.

author-image
Aswany mohan k
New Update
പഠനത്തിൽ ഉന്നത വിജയം കൈവരിക്കാൻ ഈ മന്ത്രങ്ങൾ ജപിക്കൂ !

 

 

അടുത്ത അധ്യയന വർഷം ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടിയേ ഉള്ളു. നന്നായിട്ട് പഠിക്കുന്നതിനോടൊപ്പം ഈശ്വരാധീനവും പരമ പ്രധാനം. ഒരു കുട്ടി തന്റെ വീട് കഴിഞ്ഞാൽ ഏറ്റവും അധികം ചിലവഴിക്കുന്നത് വിദ്യാലയത്തിലാണ്. അവരുടെ സ്വഭാവം,കഴിവുകൾ, വ്യക്തിത്വം എന്നിവ രൂപപ്പെടുന്ന കാലഘട്ടമാണ് വിദ്യാഭ്യാസകാലം.

അതിനാൽ ഈ കാലഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധയും പരിശീലനവും ഈശ്വരാധീനവും ലഭിച്ചാൽ കുട്ടിയുടെ ഭാവി ശോഭനമാവും. തന്റെ കുട്ടി പഠനത്തിൽ പിന്നോക്കമാണ് എന്ന് പരിതപിക്കാതെ ഭഗവൽ പ്രീതിയോടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.

വിദ്യാർഥികൾ വിഘ്‌നഹരനായ ഗണപതി ഭഗവാനെയും ജ്ഞാന ദേവതയായ സരസ്വതീ ദേവിയെയും ഭഗവാൻ ശിവശങ്കരന്റെ ജ്ഞാനഭാവമായ ദക്ഷിണാമൂർത്തിയെയും വിദ്യാകാരകനായ ബുധദേവപ്രീതിക്കായി ശ്രീകൃഷ്ണനെയും ഭജിക്കുന്നത് ഉത്തമമാണ്.

രാവിലെ കുളികഴിഞ്ഞു നിലവിളക്കിനു മുന്നിൽ നിന്ന് പ്രാർഥിക്കുമ്പോൾ അതിൽനിന്നുള്ള പ്രാണോർജം ബുദ്ധിശക്തിയെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ആ ദിവസം നിങ്ങൾക്ക് ഗുണകരം ആകും. ബ്രാഹ്മമുഹൂർത്തത്തിലുള്ള മന്ത്രജപം അതീവ ഫലദായകമാണ്.

വിദ്യാർത്ഥികൾ ദിവസേന ജപിക്കേണ്ട മന്ത്രങ്ങൾ ഇവയൊക്കെയാണ്

 

സരസ്വതീ മന്ത്രം

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണി

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതു മേ സദാ.

വിദ്യാദായിനിയായ കൊല്ലൂർ മൂകാംബികാ ദേവിയെ നിത്യവും ഭജിക്കുന്നത് അത്യുത്തമം.

 

ദക്ഷിണാമൂർത്തീ സ്തുതി

ഗുരവേ സർവലോകാനാം

ഭിഷജേ ഭവരോഗിണാം

നിധയേ സർവവിദ്യാനാം

ദക്ഷിണാമൂര്‍ത്തയേ നമഃ

കുട്ടികളിൽ ഓർമശക്തിയും ഏകാഗ്രതയും സ്വഭാവശുദ്ധിയും വർദ്ധിപ്പിക്കാൻ നിത്യേന ഭഗവാൻ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് വിദ്യാഗോപാലമന്ത്രം ജപിക്കണം. അർത്ഥമറിഞ്ഞു ജപിക്കുന്നത് ഇരട്ടിഫലം നൽകും

വിദ്യാഗോപാലമന്ത്രം

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ സര്‍വജ്ഞ ത്വം പ്രസീദമേ

രമാ രമണ വിശ്വേശാ വിദ്യാമാശു പ്രയച്ഛമേ

അർഥം - പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സര്‍വജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തില്‍ വിദ്യ നല്‍കിയാലും.

ഗണേശ മന്ത്രം

 

വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ.

നിര്‍വിഘ്നം കുരുമേ ദേവ സര്‍വകാര്യേഷു സര്‍വദാ.

 

 

 

 

education