അഭീഷ്ട സിദ്ധിക്കായി അഷ്ടാക്ഷരമന്ത്രം...

സര്‍വ ഐശ്വര്യങ്ങളുടേയും കാരകനാണ് മഹാവിഷ്ണു. കോടിസൂര്യന്റെ പ്രഭയുള്ളവനാണ് മഹാവിഷ്ണു. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം. ബ്രഹ്മനായ മഹാവിഷ്ണു തന്റെ കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നുണ്ട്‌ പുരാണങ്ങളിൽ.

author-image
Sooraj Surendran
New Update
അഭീഷ്ട സിദ്ധിക്കായി അഷ്ടാക്ഷരമന്ത്രം...

സര്‍വ ഐശ്വര്യങ്ങളുടേയും കാരകനാണ് മഹാവിഷ്ണു. കോടിസൂര്യന്റെ പ്രഭയുള്ളവനാണ് മഹാവിഷ്ണു. നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരാദികളാകുന്ന ലീലക്കുള്ള ഉപാദികളാണ് അവയെല്ലാം. ബ്രഹ്മനായ മഹാവിഷ്ണു തന്റെ കാൽ‌വെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നുണ്ട്‌ പുരാണങ്ങളിൽ. അതിനാലാണ്‌ ഭഗവാന്‌ ത്രിവിക്രമൻ എന്ന പേര്‌ വന്നത്. സര്‍വ ഐശ്വര്യങ്ങളുടേയും കാരകനായ മഹാവിഷ്ണുവിനെയാണ് അഷ്ടാക്ഷരമന്ത്രത്തിലൂടെ പ്രീതിപ്പെടുത്തുന്നത്. ഈ മന്ത്രത്തിനു സാധ്യനാരായണന്‍ ഋഷിയും, ദേവിഗായത്രി ഛന്ദസ്സും, പരമാത്മാവ് ദേവതയുമാണ്. ”ഓം നമോ നാരായണായ” എന്നതാണ് എട്ടക്ഷരമുള്ള ഈ മന്ത്രം. ധ്യാനശ്ലോകം ചൊല്ലിയതിനുശേഷമാണ് മന്ത്രജപം ആരംഭിക്കേണ്ടത്.

"ഭാസ്വത്ഭാസ്വത്സഹസ്രപ്രഭമരിദരകൌ
മോദകീപങ്കജാനി
ദ്രാഘിഷ്ടൈര്‍ബാഹുദണ്ഡൈര്‍ദധതമജിതമാ
പീതവാസോ വസാനം
ധ്യായേത് സ്ഫായത്കിരീടോജ്ജ്വലമകുടമഹാ
കുണ്ഡലം വന്യമാലാ
വത്സശ്രീകൗസ്തുഭാഢ്യം സ്മിതമധുരമുഖം
ശ്രീധരാശ്ലിഷ്ടപാര്‍ശ്വം"

 

ഇതാണ് ധ്യാനശ്ലോകം. നാലുകൈകളില്‍ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനും കിരീടം, കുണ്ഡലങ്ങള്‍, വനമാല, ശ്രീവത്സം, കൌസ്തുഭം എന്നിവയോടുകൂടിയവനും പ്രസന്നവദനനും, ലക്ഷ്മീദേവി, ഭൂമി എന്നിവര്‍ ഇരുഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നവനും ആയ മഹാവിഷ്ണുവിനെയാണ് ശ്ലോകത്തിലൂടെ ധ്യാനിക്കുന്നത്. ജപം ദിവസവും 108 അല്ലെങ്കില്‍ 1,008 തവണ എന്നതാണ് ഉചിതം. 

lord mahavishnu