/kalakaumudi/media/post_banners/6bd48f0dbb92a2136f96491b49f873f670f04efac858263c67b7f17d06b855d2.jpg)
രോഗദുരിതങ്ങള്‍ മാറി, സമാധാനം ആഗ്രഹിക്കാത്തവര്‍ ആരാണ്? അതിനൊരു മാര്‍ഗ്ഗമുണ്ട്. കൂവളത്തില കൊണ്ട് 21 ദിവസം തുടര്‍ച്ചയായി ശിവഭഗവാന് അര്‍ച്ചന നടത്തിയാല്‍ മതി. ആഗ്രഹ സാഫല്യത്തിനും ഈ വഴിപാട് നല്ലതാണ്.
മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, പാല്‍, ഇളനീര്‍ അഭിഷേകം തുടങ്ങിയവ മഹാദേവന് നടത്തുന്നത് എല്ലാത്തരത്തിലുള്ള ഭീതികളും അകറ്റുന്നതിനും അഭീഷ്ട സിദ്ധിക്കും ഉത്തമമാണ്. ദാമ്പത്യദുരിതം, വിവാഹതടസം എന്നിവ പരിഹരിക്കാന്‍ ഉമാമഹേശ്വര പൂജയും തിങ്കളാഴ്ച വ്രത്രവും പിന്‍വിളക്കും ഫലപ്രദമാണ്.
ജീവിതദുഃഖങ്ങള്‍ ഹരിക്കുന്ന ദേവനാണ് മഹാദേവന്‍. ശിവപൂജ ചെയ്താല്‍ പരിഹരിക്കാത്ത ദോഷങ്ങളില്ല എന്നാണ് വിശ്വാസം. രോഗദുരിതങ്ങളും ആയുര്‍ ദോഷങ്ങളും വേട്ടയാടുമ്പോള്‍ അതില്‍ നിന്നും മുക്തി നേടാന്‍ ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് ശിവാരാധന. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ജലധാരയാണ്.
നന്ത്യാര്‍വട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിന്‍ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങള്‍. ശിവന് ആയിരം വെള്ള എരിക്കിന്‍ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താല്‍ ലഭിക്കും. ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താല്‍ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമര്‍പ്പിച്ചാല്‍ മതി എന്നാണ് വിശ്വാസം. ഒരു കൂവളത്തില സമര്‍പ്പിച്ചാല്‍ മൂന്ന് ജന്മങ്ങളിലെ പാപങ്ങള്‍ ശമിക്കുമെന്നാണ് പ്രമാണം.