തടസ്സം ശാപമായി നില്‍ക്കുന്നോ? മാറാന്‍ ഒരേയൊരു വഴി

By web desk.26 05 2023

imran-azhar

 

 


ജീവിതത്തില്‍ തടസ്സങ്ങള്‍ പ്രതിസന്ധിയാകുന്നുണ്ടോ? പരിഹാരമുണ്ട്. തടസ്സങ്ങളെല്ലാം മാറ്റുന്ന ദേവനാണ് വിഘ്‌നേശ്വരന്‍. ഏതുകാര്യം തുടങ്ങുമ്പോഴും തടസ്സം നേരിടുന്നവര്‍ ഓം ഗം ഗണപതയേ നമ: എന്ന ഗണേശ മന്ത്രജപം ശീലമാക്കിയാല്‍ മതി. അത്ഭുതകരമായ മാറ്റം ജീവിതത്തില്‍ സംഭവിക്കും.

 

ജപം ആരംഭിക്കുന്നതിനു മുമ്പ് ക്ഷേത്രത്തില്‍ കൂട്ടു ഗണപതി ഹോമം നടത്തണം. പേരും നാളും പറഞ്ഞ് പുഷ്പാഞ്ജലി കഴിപ്പിച്ചാലും മതി.

 

നിത്യേന കാലത്തോ വൈകിട്ടോ നിശ്ചിത സമയം ജപം നടത്തണം. ഗണപതി ഭഗവാനെ മനസ്സിലുറപ്പിച്ച്, രൂപം സങ്കല്‍പ്പിച്ച് തികഞ്ഞ ഭക്തിയോടെ മന്ത്രം ജപിക്കണം.

 

108 തവണയെങ്കിലും ദിവസവും മന്ത്രം ജപിക്കണം. എണ്ണം കൂടുന്നത് നല്ലതാണ്. 1008 തവണ വീതം ദിവസവും മന്ത്രം ജപിക്കാന്‍ കഴിഞ്ഞാല്‍ പെട്ടെന്ന് ഫലം സിദ്ധിക്കും.

 

മന്ത്രം ജപിച്ച് 41 ദിവസം പിന്നിടുമ്പോള്‍ ഫലം കണ്ടു തുടങ്ങും. ഫലം കിട്ടിത്തുടങ്ങിയാലും ഇല്ലെങ്കിലും ജപം നിര്‍ത്തരുത്.

 

 

 

 

 

OTHER SECTIONS