By Greeshma Rakesh.10 11 2023
തിരുവനന്തപുര : കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ പുനരുദ്ധാരണം ആരംഭിച്ചു.ക്ഷേത്രത്തിൽ ദേവപ്രശ്നപ്രകാരമുള്ള പരിഹാരക്രിയകൾ, കാട്ടിലെ വീട് മൂലസ്ഥാനം, രക്തചാമുണ്ഡി, ബാലചാമുണ്ഡി, ശാസ്താവ്, ആയിരവല്ലി, നാഗരുകാവ്, മേലേവീട് അന്നപൂർണേശ്വരി എന്നീ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ ജോലികളാണ് ആരംഭിച്ചത്.
രക്തചാമുണ്ഡി, ബാലചാമുണ്ഡി ശ്രീകോവിലുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട ഉത്തരംവെപ്പ് ചടങ്ങ് ക്ഷേത്രതന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്ര സ്ഥപതി വ്യാഴപ്പറമ്പിൽ മന പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും കാർമികത്വത്തിൽ കഴിഞ്ഞ ദിവസം നടന്നു.ക്ഷേത്ര ട്രസ്റ്റ് മൂന്നുകോടി രൂപയോളം ചെലവിട്ടാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
കരിങ്കൽപ്പണികൾ ചെയ്യുന്ന തച്ചൻ സദാശിവൻ ആചാരി, മരപ്പണികൾ ചെയ്യുന്ന തച്ചൻ മോഹനൻ ആചാരി, ലോഹ പണികൾ ചെയ്യുന്ന തച്ചൻ അനന്തൻ ആചാരി, ചിത്രകാരൻ മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.