മകരവിളക്ക് : പതിനെട്ടാംപടി കയറുന്നതിന് നിയന്ത്രണം

ശബരിമല:മകരവിളക്ക് ദിവസം പതിനെട്ടാംപടി കയറുന്നതിന് നിയന്ത്രണം. അന്നു രാവിലെ 7മണിക്ക് ഉഷപൂജ നടക്കും . 7.40ന് സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്നശുഭമുഹൂര്‍ത്തത്തില്‍ അയ്യപ്പസ്വാമിക്ക് മകരസംക്രമപൂജ നടക്കും.

author-image
subha Lekshmi b r
New Update
മകരവിളക്ക് : പതിനെട്ടാംപടി കയറുന്നതിന് നിയന്ത്രണം

ശബരിമല:മകരവിളക്ക് ദിവസം പതിനെട്ടാംപടി കയറുന്നതിന് നിയന്ത്രണം. അന്നു രാവിലെ 7മണിക്ക് ഉഷപൂജ നടക്കും . 7.40ന് സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്നശുഭമുഹൂര്‍ത്തത്തില്‍ അയ്യപ്പസ്വാമിക്ക് മകരസംക്രമപൂജ നടക്കും. ഈ സമയം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍വശം കൊടുത്തുവിടുന്ന നെയ്ത്തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം കഴിക്കും. അതിനാല്‍ ഈ സമയത്ത് പടിനെട്ടാംപടി കയറുന്നതിന് നിയന്ത്രണമുണ്ടാകും. ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടച്ചാല്‍ പിന്നെ ആരെയും പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. വൈകിട്ട്തിരുവാഭരമഘോഷയാത്ര എത്തിച്ചേര്‍ന്ന ശേഷമേ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കൂ. പന്പ~സന്നിധാനം പാതയിലും ഭക്തര്‍ക്ക് നിയന്ത്രണമുണ്ടാകും.

Makaravilaku