/kalakaumudi/media/post_banners/21dede2337c6be2ea01724c4b72ab67b795828088208bc025c1adf602ae9b52d.jpg)
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമലക്ഷേത്ര നട 17 ന് വൈകിട്ട് അഞ്ചിന് തുറക്കും. 22 വരെ പൂജകള്‍ ഉണ്ടാകും. പ്രത്യേക പൂജകളായി ഉദയാസ്തമയപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ നടക്കും. ഭക്തര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യണം.
നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ഹാള്‍, പമ്പ ആഞ്ജനേയ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ദേവസ്വംബോര്‍ഡിന്റെ സ്‌പോട്ട് ബുക്കിങ് സെന്ററുകളും പ്രവര്‍ത്തിക്കും.