മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട തുറന്നു,ഭക്തജനപ്രവാഹം

By Lekshmi.16 11 2022

imran-azhar

 

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു.വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു.സന്നിധാനത്ത് ഭക്തജന പ്രവാഹം.

 

കൊറോണ നിയന്ത്രണങ്ങൾ നീക്കിയ ശേഷമുള്ള ആദ്യ ശബരിമല മണ്ഡലകാലത്തിനാണ് ഇത് തുടക്കമാകുന്നത്.ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ഓൺലൈനിലും സ്‌പോട്ട് ബുക്കിങ്ങ് കൗണ്ടറുകൾ വഴിയും തീർത്ഥാടകർക്ക് ബുക്ക് ചെയ്യാം.

 

കെഎസ്ആർടിസിയുടെ 500 സർവീസ് പമ്പയിലേക്ക് നടത്തും. പമ്പ- നിലയ്‌ക്കൽ റൂട്ടിൽ മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.സുരക്ഷയ്‌ക്കായി മൊത്തം 13,000 പൊലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്.

 

സന്നിധാനം, പമ്പ, നിലയ്‌ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 134 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും. ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവ കാലം

OTHER SECTIONS