പുതുവര്‍ഷ പുലരിയില്‍ വഴിപാടായി ശബരീശന് 18018 നെയ്യഭിഷേകം

ശബരിമലയില്‍ പുതുവത്സര പുലരിയില്‍ നാലുഭക്തര്‍ ചേര്‍ന്ന് വഴിപാടായി അയ്യപ്പ സ്വാമിക്ക് 18018 നെയ്‌തേങ്ങയിലെ നെയ്യഭിഷേകം.

author-image
Web Desk
New Update
പുതുവര്‍ഷ പുലരിയില്‍ വഴിപാടായി ശബരീശന് 18018 നെയ്യഭിഷേകം

പത്തനംതിട്ട: ശബരിമലയില്‍ പുതുവത്സര പുലരിയില്‍ നാലുഭക്തര്‍ ചേര്‍ന്ന് വഴിപാടായി അയ്യപ്പ സ്വാമിക്ക് 18018 നെയ്‌തേങ്ങയിലെ നെയ്യഭിഷേകം. ബാംഗ്ലൂരിലെ വിഷ്ണുശരണ്‍ഭട്ട്, ഉണ്ണികൃഷ്ണന്‍ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരുടെ വഴിപാടായാണ് നെയ്യഭിഷേകം നടത്തിയത്.

ജനുവരി ഒന്നിന് രാവിലെ മൂന്നിന് നട തുറന്ന്, നിര്‍മാല്യ ദര്‍ശനത്തിനും പതിവ് അഭിഷകത്തിനും ശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി പി.എം. മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മുതല്‍ക്കൂട്ടായി തുക നല്‍കി.

പമ്പഗണപതി കോവിലില്‍ വച്ച് നെയ്‌ത്തേങ്ങ നിറച്ച് ട്രാക്ടറില്‍ സന്നിധാനത്ത് എത്തിക്കുകയായിരുന്നു. സന്നിധാനത്ത് വച്ച് നെയ്‌ത്തേങ്ങ പൊട്ടിച്ച് പ്രത്യേകം പാത്രങ്ങളിലാക്കിയാണ് അഭിഷേകം ചെയ്തത്. ശബരിമലയിലെ 18 മലകളെ പ്രാര്‍ത്ഥിച്ചാണ് ഒരു മലയ്ക്ക് 1001 നെയ്‌ത്തേങ്ങ വീതം അഭിഷേകം ചെയ്തത്.

 

Sabarimala temple sabarimala temple pathanamthitta