/kalakaumudi/media/post_banners/219e63d9563bfe49fa85d53d219dbb86ffeb6da8feb2b54a01792d391a378013.jpg)
ശബരിമലക്ക് പോകാൻ തീരുമാനിച്ചാൽ നമ്മൾ ആദ്യമായി ചെയ്യേണ്ടത് എന്താണെന്ന് വച്ചാൽ, അനേകം തവണ മലക്ക് പോയി ഗുരുസ്വാമിയായ ആളെ കണ്ടെത്തി അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ മാല ധരിക്കണം. വൃശ്ചികമാസം ഒന്നാം തിയ്യതിയാണ് ഏറ്റവും ഉത്തമമായ ദിവസം. ഈ ദിവസം സാധ്യമല്ലെങ്കിൽ. ബുധൻ ശനി, അല്ലെങ്കിൽ ഉത്രം നാൾ വരുന്ന ദിവസം ഈ ദിവസങ്ങൾ നല്ലതാണ്. മാല ധരിക്കുവാൻ ഒരു ഭക്തനെ സജ്ജമാക്കുന്നത് ബ്രഹ്മചര്യ നിഷ്ഠയോടുള്ള വ്രതാനുഷ്ഠാനമാണ്. മാല ധരിക്കുന്നത് അടുത്തുള്ള ക്ഷേത്രത്തിൽ വെച്ചോ അതുമല്ലെങ്കിൽ മറ്റെതെങ്കിൽ അയ്യപ്പ ക്ഷേത്രത്തിൽ വെച്ചോ ആവാം.
മാല ധരിക്കുമ്പോൾ ഗുരുസ്വാമിയോടും. അയ്യപ്പനോടും ഇങ്ങനെ പ്രാർത്ഥിക്കണം. എനിക്ക് ശബരിമലയിൽ പോയി പതിനെട്ടാം പടി കയറി ധർമ്മശാസ്താവിനെ ദർശിച്ച് തിരിച്ചു വരാൻ അനുഗ്രഹിക്കേണമേ എന്ന്. മാല ധരിച്ച് കഴിഞ്ഞാൽ ശബരിമലക്ക് പോകാൻ യോഗ്യത കിട്ടി. പിന്നീടങ്ങോട്ട് നിങ്ങൾ സകല ജീവജാലങ്ങളിലും അയ്യപ്പനെ ദർശിക്കണം. ഈ കാണുന്ന പ്രപഞ്ചത്തിൽ ഈശ്വര ചൈതന്യം മാത്രമേ കാണാവൂ. മനസ് നല്ലവണം ശുദ്ധിയാക്കി വെക്കണം എല്ലാവരോടും വളരെ മൃദുവായി നല്ലവാക്ക് സംസാരിക്കണം, നല്ല കർമ്മങ്ങൾ മാത്രം ച്ചെയ്യണം, എല്ലാവരോടും സത്യം മാത്രം പറയണം, ആരെയും വേദനിപ്പിക്കാതെ സുഖഭോഗ ചിന്ത വെടിഞ്ഞ്, മനസ് അയ്യപ്പനിൽ അർപ്പിക്കണം. സംഭാഷണത്തിന്റെ ആദ്യവും അവസാനവും സ്വാമി ശരണം എന്ന് ഉച്ചരിക്കണം.
പുലർച്ചേ നാലിനും അഞ്ചിനും ഇടയ്ക്ക് എണിറ്റ് കുളിച്ച് ക്ഷേത്ര ദർശനം നടത്തണം. മാലധരിച്ചാൽ ഒരു കാരണവശാലും പകൽ ഉറങ്ങാൻ പാടില്ല. അറിത്തോ അറിയാതയോ എന്തെങ്കിലും തെറ്റു വന്നിട്ടുണ്ടങ്കിൽ അതിന് പ്രായശ്ചിത്തമായി ശരണം വിളിക്കണം. ഇങ്ങനെ 41 ദിവസം വൃതമെടുത്ത് ഗുരുസ്വാമിയുടെ സാന്നിധ്യത്തിൽ ഇരുമുടിക്കെട്ട് നിറച്ച് അദ്ദേഹത്തിന് ദക്ഷിണ നൽകി മലക്ക് പോകുക. ഇങ്ങനെ പോയാൽ മൂന്ന് ദിവസമൊന്നും ക്യു നിൽക്കാതെ അയ്യപ്പനെ കണ്ട് നിങ്ങൾക്ക് സുഖമായി തിരിച്ചുവരാം.
നെയ്തേങ്ങ നമ്മുടെ ശരീരമാണ് അതിനുള്ളിലിരിക്കുന്ന നെയ്യ് നമ്മുടെ ആത്മാവും ശബരിമലയിൽ എത്തിയാൽ ആ തേങ്ങ ഉടച്ച് ശരീരമാകുന്ന തേങ്ങ നമ്മൾ ആഴിയിൽ കത്തിക്കുന്നു നമ്മുടെ ശരീരമാണ് കത്തിക്കുന്നതെന്ന് സങ്കൽപം. പിന്നെ ആത്മാവാവുന്ന നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നതോടു കൂടി ആത്മശുദ്ധി കൈവരുന്നു. സകല പാപങ്ങളും നശിച്ച് പുതിയൊരു ശരീരം സ്വികരിക്കുന്നു. ഈ നെയ്തേങ്ങ നിറക്കാൻ വേണ്ടിയാണ് 41 ദിവസം കഠിനവൃതമെടുക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
