/kalakaumudi/media/post_banners/7f49dcd2bbc7eee1d175ceb3b08797c298fbcebfc4fe8fd96fe4ca6dd552bfc9.jpg)
കുങ്കുമം നെറ്റിക്ക് നടുവിലും, പുരിക മധ്യത്തിലും തൊടാം. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ പ്രതീകവും കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും മൂന്നും ചേര്‍ത്ത് തൊടുന്നത് ത്രിപുരസുന്ദരീ സൂചകവുമാണ്.
നെറ്റിയില്‍ ആര്‍ക്കും തിലകം തൊടാം. സീമന്തരേഖയില്‍ സുമംഗലിമാര്‍ മാത്രമേ കുങ്കുമം അണിയാറുള്ളൂ.
കുങ്കുമാര്‍ച്ചനയുടെ പ്രസാദം നെറ്റിയില്‍ തൊടുന്നത് ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും ദീര്‍ഘദാമ്പത്യത്തിനും സഹായിക്കും. ദേവിക്ക് കുങ്കുമാര്‍ച്ചന നടത്താം. മംഗല്യതടസ്സം മാറുന്നതിനും കുങ്കുമാര്‍ച്ചന ഉത്തമമാണ്.
കര്‍മ്മതടസ്സം ഒഴിവാക്കി ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും കുങ്കുമാര്‍ച്ചന സഹായിക്കും.
ജന്മനക്ഷത്ര ദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ പേരും നാളും ചൊല്ലി ക്ഷേത്രത്തില്‍ കുങ്കുമാര്‍ച്ചന നടത്താം. ഇത് ദൃഷ്ടിദോഷം, ശത്രുശല്യം എന്നിവ ഒഴിഞ്ഞ് ജീവിതത്തില്‍ അഭിവൃദ്ധി കൈവരുത്തും.