സഫലാ ഏകാദശിയുടെ പ്രത്യേകതകൾ ഭഗവാൻ ഇപ്രകാരം പറയുന്നു...

ഭവിഷ്യ ഉത്തര പുരാണത്തിൽ ഭഗവാൻ, സഫലാ ഏകാദശിയെ കുറിച്ച് അറിയാൻ താത്പര്യം പ്രകടിപ്പിച്ച യുധിഷ്ഠിരനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നൂ

author-image
online desk
New Update
സഫലാ ഏകാദശിയുടെ പ്രത്യേകതകൾ ഭഗവാൻ ഇപ്രകാരം പറയുന്നു...

സഫലാ ഏകാദശി വ്രതം, വിധി പ്രകാരം നോക്കുന്ന ഒരാൾക്ക് ലഭിക്കുന്ന പുണ്യം, ഒരു ഭക്തൻ 5000 വർഷം ആരാധനയിൽ കൂടി നേടുന്ന പുണ്യത്തിനു തുല്യം ആണെന്നും, അതിനു സമമായ പുണ്യം യാതൊരു യജ്ഞം നടത്തുന്നതിൽ നിന്നും ഒരാൾക്കു ലഭിക്കുകയില്ല എന്നും പറയുന്നൂ.

അന്നേ ദിവസം കഴിയുന്നിടത്തോളം ഭഗവത് നാമം ജപിക്കാവുന്നതാണ്. പൂർണ്ണ ഉപവാസം എടുക്കാൻ കഴിയാത്തവർക്കു പഴങ്ങൾ, കരിക്ക് എന്നിവ കഴിച്ച് ഭഗവത് നാമം ജപിച്ചു വ്രതം എടുക്കാവുന്നതാണ്. എന്നാൽ ധാന്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. അന്ന് ലഭ്യമായ പഴങ്ങൾ ഭഗവാനു സ്നേഹത്തോടെ നിവേദിക്കാം. (അതായത് വിവിധയിനം ഫലവർഗ്ഗങ്ങളാണ് നാരായണ ഭഗവാനു അന്ന് നിവേദിക്കാൻ ഉത്തമം.)

അറിയാതെ ആണെങ്കിലും സഫലാ ഏകാദശി ദിവസം ഉപവസിച്ചു ഉറക്കം ഒഴിഞ്ഞു ഭഗവാനെ ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ആ വ്യക്തി പ്രസിദ്ധനായീ മാറുമെന്നും മരണശേഷം പൂർണ്ണമായും മോക്ഷം നേടി ഭഗവാന്റെ ലോകമായ വൈകുണ്ഢത്ത് കടക്കുവാൻ മഹാഭാഗ്യം സിദ്ധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നും ഭഗവാൻ അരുൾ ചെയ്യുന്നു. {ഭവിഷ്യ ഉത്തര പുരാണത്തിൽ ഭഗവാൻ, സഫലാ ഏകാദശിയെ കുറിച്ച് അറിയാൻ താത്പര്യം പ്രകടിപ്പിച്ച യുധിഷ്ഠിരനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നൂ.}

അതിനാൽ സകല മനുഷ്യരും തങ്ങളാൽ കഴിയും വിധം ഏകാദശി ദിവസം ഉപവാസം ആചരിക്കണമെന്നും ഭഗവാൻ അരുൾ ചെയ്തിരിക്കുന്നൂ. കൂടാതെ കേവലം സഫലാ ഏകാദശിയുടെ മഹത്വത്തെ കുറിച്ച് (ചരിത്രം/ഐതീഹ്യം ഉൾപ്പടെ) ഭഗവാൻ വിശദികരിക്കുന്നത് മാത്രം കേട്ടു മനസ്സിലാക്കിയാൽ പോലും ആ വ്യക്തിക്കു ഒരു രാജസൂര്യ യജ്ഞം നടത്തിയതിനു തുല്യമായ പുണ്യം ലഭിക്കുമെന്നും, അടുത്ത ജന്മം കുറഞ്ഞ പക്ഷം സ്വർഗ്ഗ ലോകത്തിൽ പുനർജനിക്കാനും സാധിക്കുബോൾ, 'ഇതിൽ എവിടെയാണ് നഷ്ടം?' എന്ന് ഭഗവാൻ ചോദിക്കുന്നൂ.

സഫലാ ഏകാദശി അനുഷ്ഠിക്കുന്നത് എന്തിന്?

മകരമാസത്തിലെ (പൗഷാമാസം) കൃഷ്ണപക്ഷ ഏകാദശിയാണ് സഫലാ ഏകാദശി. ഈ ദിവസം ഭഗവാൻ അച്യുതനെ പൃജിക്കുന്നതിനാണ് വിശേഷവിധിയുള്ളത്. ഈ വ്രതം അനുഷ്ഠിക്കുന്നവർ പ്രഭാത സ്നാനാനന്തരം ഭഗവാന് ആരതി നടത്തുകയും ഭഗവദ് വിഗ്രഹം അലങ്കരിച്ച് നിവേദ്യം സമർപ്പിക്കുകയും വേണം. ബ്രാഹ്മണർക്കും ധരിദ്രർക്കും ആഹാരവും യഥാശക്തി ദാനവും നൽകണം. രാത്രി ഉറക്കമിളഞ്ഞ് ഭഗവദ്കീർത്തനങ്ങൾ ചൊല്ലണം. ഈ വ്രതാനുഷ്ഠാനം കൊണ്ട് സകല അഭീഷ്ടങ്ങളും സഫലമാകും.

saphala ekadashi