/kalakaumudi/media/post_banners/4f32739cc8576a151ae5883bba38fc64e22ce5c69eb6192365e6db005f64f21a.jpg)
ശുക്രന്‍, വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ കേന്ദ്ര~ത്രികോണ ഭാവങ്ങളിലോ രണ്ടാം ഭാവത്തിലൊ നില്‍ക്കുകയും വ്യാഴം ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ബന്ധു ക്ഷേത്രത്തിലോ നില്‍ക്കുകയും ചെയ്താല്‍ "സരസ്വതി' യോഗം സിദ്ധിക്കുന്നു. സരസ്വതീയോഗത്തില്‍ ജനിച്ചാല്‍ വിദ്യാദികലകളില്‍ ശോഭിക്കും. നാടകം, ഗദ്യപദങ്ങള്‍, ഗണിതം, അലങ്കാര ശാസ്ത്രം മുതലായവകളില്‍ വലിയ അറിവുള്ളവനായും കവിതകളും പ്രബന്ധങ്ങളും രചിക്കുന്നവനായുമിരിക്കും. കീര്‍ത്തി കേള്‍ക്കും. സന്തോഷം നിറഞ്ഞ കുടുംബജീവിതവും ഉണ്ടാകും. ഇതുപോലെ തന്നെ മറ്റൊരു യോഗമാണ് വിമലാ യോഗം. വിമലയോഗത്തില്‍ ജനിക്കുന്നവര്‍ക്ക് വരുമാനം കൂടുതലും ചെലവ് കുറവുമായിരിക്കും. വിദ്യയും കീര്‍ത്തിയും സന്പത്തും സിദ്ധിക്കും. സദ്ഗുണസന്പന്നരുമായിരിക്കും.