സരസ്വതി ദേവിയും ഹംസവും

പല ദേവികൾക്കും കൂടെ ഹംസങ്ങളുടെ ചിത്രം കാണാറുണ്ട്. സരസ്വതിയുടെ വാഹനം ഹംസമാണെന്ന് പല ഗ്രന്ഥങ്ങളിലും എഴുതിക്കാണാം. പക്ഷേ എന്താണ് ഹംസം? ഹംസം പ്രത്യേക ജീവിയാണോ? ഹംസശബ്ദം വേദങ്ങളിലും ബ്രാഹ്മണങ്ങളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. ക്ഷേമരാജൻ ശിവസൂത്രങ്ങൾക്ക് ഭാഷ്യമെഴുതിയപ്പോൾ ഇതിനെക്കുറിച്ചു സുവ്യക്തമായി പ്രദിപാദിക്കുന്നുണ്ട്.

author-image
online desk
New Update

സഹാരേണ ബഹിർയാതി
ഹകാരേണ വിശേത്പുനഃ
ഹംസ ഹംസത്യേതോ
മന്ത്രം ജീവോ ജാപതി നിത്യശഃ

അർഥം: ശ്വാസം പുറത്തേക്കു തള്ളുമ്പോൾ 'സ' എന്ന ശബ്ദവും ആകെത്തക്കു വലിക്കുമ്പോൾ 'ഹ' എന്ന ശബ്ദവും ഉണ്ടാകുന്നു. അതുകൊണ്ട് പ്രായോഗികമായി സാധാരണക്കാർ ഹംസമന്ത്രം ജപിച്ചുകൊണ്ടിയിരിക്കുന്നു. ഇരവും പകലും ഒരു മനുഷ്യൻ 21,600 പ്രാവശ്യം ഇങ്ങനെ ജപിക്കുന്നുണ്ട്. എല്ലാ ജീവജാലങ്ങളും ഹംസജപം ചെയ്തുകൊണ്ടേയിരിക്കുന്നു. ശരീരത്തിന്റെ പ്രത്യേക പ്രയത്നങ്ങളൊന്നും ആവശ്യമില്ലാതെ തന്നെ ചെയ്യുന്നതായതുകൊണ്ട് ഈ ജപത്തെ 'അജപാജപം' എന്നു വിളിക്കുന്നു.
ഹംസം ശ്വാസ -പ്രശ്വാസങ്ങളാകുന്ന പ്രാണാപാനന്മാരാണ്. യജുർവേദത്തിൽ ഇരുപതാം അദ്ധ്യായത്തിൽ 'അശ്വിസരസ്വതീന്ദ്ര:' ദേവതയായുള്ള നിരവധി മന്ത്രങ്ങളുണ്ട്. ഇവിടെ അശ്വിനാ എന്നാൽ പ്രാണാപാനന്മാരെന്നർഥം. ജ്ഞാനാധിദേവതയായ സരസ്വതിയെ ഉപാസിക്കുന്നവർ പ്രാണാപാനന്മാരെ നിയന്ത്രിച്ചു നിർത്തണമെന്ന് ഈ മന്ത്രങ്ങളിലൊക്കെ പറയുന്നത് കാണാം. ഇങ്ങനെ പ്രാണാപാനന്മാരേ സ്വായത്തമാക്കിയാൽ സൂക്ഷ്മബുദ്ധിയും നിഗൂഢജ്ഞാനങ്ങളും സ്വാഭാവികമായും ഉണ്ടാകുമെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് സരസ്വതീ ദേവി. മന്ത്രസാധനയ്ക്ക് ആവശ്യമായ ഹംസം, സ്പടികമാല, വീണ എന്നിവ യഥാക്രമം പ്രാണാപാന നിയന്ത്രണം. മന്ത്രങ്ങളുടെ ആവർത്തിച്ചുള്ള ജപം ഇഡ - പിംഗള - സുഷുമ്ന നാഡികളിലൂടെ പ്രാണഗതി എന്നിവയെ കുറിക്കുന്നതാണെന്ന് ചുരുക്കം

sasraswathi devi