ശംഖുമുഖം ദേവീക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ് മഹോത്സവം

തിരുവനന്തപുരം: ശംഖുമുഖം ദേവീക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ് മഹോത്സവം 2017 മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. മാര്‍ച്ച് 22 ബുധനാഴ്ചയാണ് തൃക്കൊടിയേറ്റ്. അഭീഷ്ടവരദായിനിയായ അമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല മാര്‍ച്ച് 30~നാണ്. രാവിലെ 8.30നാണ് പൊങ്കാല.

author-image
subha Lekshmi b r
New Update
ശംഖുമുഖം ദേവീക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ് മഹോത്സവം

തിരുവനന്തപുരം: ശംഖുമുഖം ദേവീക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ് മഹോത്സവം 2017 മാര്‍ച്ച് 22 മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. മാര്‍ച്ച് 22 ബുധനാഴ്ചയാണ് തൃക്കൊടിയേറ്റ്. അഭീഷ്ടവരദായിനിയായ അമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല മാര്‍ച്ച് 30~നാണ്. രാവിലെ 8.30നാണ് പൊങ്കാല. സമാപനദിവസമായ മാര്‍ച്ച് 31 ~നാണ് ആറാട്ട് ഘോഷയാത്ര. ഉത്സവദിനങ്ങളിലെല്ലാംഅന്നദാനമുണ്ട്. ഈ വര്‍ഷത്തെ തൃക്കൊടിയേറ്റ് മഹോത്സവം ഭംഗിയായി നടത്താന്‍ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ക്ഷേത്രോപദേശക സമിതിക്കുവേണ്ടിപ്രസിഡന്‍റ് എസ്.സുദേവന്‍, വൈസ്പ്രസിഡന്‍റ് എന്‍.മോഹനന്‍ സെക്രട്ടറി ആര്‍.രഞ്ജിത്ത്കുമാര്‍ എന്നിവര്‍ അറിയിച്ചു.

templefest