ശനിദോഷ പരിഹാരങ്ങൾ

ശനി വിശ്വാസികൾക്ക് പൊതുവേ ഭയപ്പാടുണ്ടാക്കുന്ന ഒന്നാണ്. ഗ്രഹനില പ്രകാരം ശനി നല്ലതും ദോഷവും വരുത്തുന്ന സാഹചര്യങ്ങളുണ്ട്. ശനി ഗ്രഹനില പ്രകാരം നല്ല സ്ഥാനത്തെങ്കില് നല്ല ഗുണം ലഭിയ്ക്കും. അല്ലെങ്കിൽ ദോഷവും. കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെ ശനിയ്ക്കു ദോഷ ഭാവങ്ങൾ ഏറെയുണ്ട്. കണ്ടക ശനി സമയത്ത് ദോഷങ്ങള്‍ ഏറും, മരണത്തിനു വരെ കാരണമാകാവുന്ന അപകടങ്ങള്ക്കും സാധ്യതയുണ്ട്. ഭയം, ദുഖം, അപമാനം, ദാരിദ്ര്യം, പാപം, മോശമായ സംസര്ഗം, തടവ് തുടങ്ങിയ ശനി കൊണ്ടു വരുന്ന ദോഷങ്ങള്ക്ക് പേരു പലതാണ്. കണ്ടക ശനി 4, 7, 10 ഭാവങ്ങളിലാണ് വരുന്നത്. നാലാം ഭാവം വീട്, വാഹനം, മാതാവ്, , കുടുംബം എന്നിവര്ക്ക് ദോഷമെന്നാണ് പറയുക. ഏഴാം ഭാവം പങ്കാളിയ്ക്ക് പ്രത്യേകിച്ചു ഭാര്യമാര്ക്ക്. ധന നാശം, കാര്യ വിഘ്നം എന്നിവയെല്ലാം പെടുന്നു. 10-ാം ഭാവം ജോലിയുമായി ബന്ധപ്പെട്ടിരിയ്ക്കും. ഇതിൽ ദോഷമെന്നു പഫം.

author-image
online desk
New Update
ശനിദോഷ പരിഹാരങ്ങൾ

 

നീലാഞ്ജനസമാനാഭം രവിപുത്രംയമാ ഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്വരം 🙏

ശനി വിശ്വാസികൾക്ക് പൊതുവേ ഭയപ്പാടുണ്ടാക്കുന്ന ഒന്നാണ്. ഗ്രഹനില പ്രകാരം ശനി നല്ലതും ദോഷവും വരുത്തുന്ന സാഹചര്യങ്ങളുണ്ട്. ശനി ഗ്രഹനില പ്രകാരം നല്ല സ്ഥാനത്തെങ്കില് നല്ല ഗുണം ലഭിയ്ക്കും. അല്ലെങ്കിൽ ദോഷവും. കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെ ശനിയ്ക്കു ദോഷ ഭാവങ്ങൾ ഏറെയുണ്ട്. കണ്ടക ശനി സമയത്ത് ദോഷങ്ങള്‍ ഏറും, മരണത്തിനു വരെ കാരണമാകാവുന്ന അപകടങ്ങള്ക്കും സാധ്യതയുണ്ട്. ഭയം, ദുഖം, അപമാനം, ദാരിദ്ര്യം, പാപം, മോശമായ സംസര്ഗം, തടവ് തുടങ്ങിയ ശനി കൊണ്ടു വരുന്ന ദോഷങ്ങള്ക്ക് പേരു പലതാണ്. കണ്ടക ശനി 4, 7, 10 ഭാവങ്ങളിലാണ് വരുന്നത്. നാലാം ഭാവം വീട്, വാഹനം, മാതാവ്, , കുടുംബം എന്നിവര്ക്ക് ദോഷമെന്നാണ് പറയുക. ഏഴാം ഭാവം പങ്കാളിയ്ക്ക് പ്രത്യേകിച്ചു ഭാര്യമാര്ക്ക്. ധന നാശം, കാര്യ വിഘ്നം എന്നിവയെല്ലാം പെടുന്നു. 10-ാം ഭാവം ജോലിയുമായി ബന്ധപ്പെട്ടിരിയ്ക്കും. ഇതിൽ ദോഷമെന്നു പഫം.

എന്നാൽ ഒരു വ്യക്തിയുടെ ഗ്രഹ നിലയിൽ നല്ല സ്ഥാനത്താണ് ശനിയെങ്കില് ഗുണങ്ങളും ഏറെയാണ്. 3, 6, 11 എന്നീ ഭാവങ്ങളില് ശനി പൊതുവേ ഗുണകരമാണെന്നാണ് വിശ്വാസം. ശനി ദോഷങ്ങൾ മാറാൻ ശനി ദേവനെ പ്രസാദിപ്പിയ്ക്കുക എന്നതാണ് പ്രധാനം. ഇത് ദോഷങ്ങള്‍ ഒരു പരിധി വരെ ഒഴിഞ്ഞു പോകാന്‍ സഹായിക്കും.
എള്ളുതിരി ശാസ്താവിന് കത്തിയ്ക്കുന്നത്, അതും ശനിയാഴ്ച ദിവസം കത്തിയ്ക്കുന്നത് ശനി ദോഷമകറ്റാന്‍ ഇത് ഏതു ശനിയാണെങ്കിലും നല്ലതാണ്. കറുത്ത എള്ള് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞു കെട്ടി എള്ളെണ്ണയില്‍ നനച്ചു കത്തിയ്ക്കാം. വീടിന്റെ പൂജാമുറിയില്‍ എള്ളും വൃത്തിയുള്ള വെളുത്ത തുണിയും വയ്ക്കുക. ഇത് ശനിയാഴ്ച ദിവസം കിഴിയാക്കി എള്ളെണ്ണയില്‍ മുക്കി കത്തിയ്ക്കുക. ഇതിന്റെ മണം ശ്വസിയ്ക്കുന്നത് ഏറെ ന്ല്ലതാണ്.

എള്ളു തിരി തേങ്ങാമുറിയില്‍

എള്ളു തിരി തേങ്ങാമുറിയില്‍ കത്തിയ്ക്കുന്നതും നല്ലതാണ്. നീരാഞ്ജനം എന്നതാണ് ഈ വഴിപാടിന്റെ പേര്. ഇത് ശാസ്താവിനുള്ള വഴിപാടാണ്. ശാസ്താക്ഷേത്രത്തില്‍ ചെയ്യാം. അല്ലെങ്കിൽ വീട്ടില്‍ തന്നെ പൂജാമുറിയിലും ആകാം.

ശനിയുടെ അധിദേവത

ശാസ്താവാണ് ശനിയുടെ അധിദേവത. ഇതു കൊണ്ട് ശാസ്താ പ്രസാദം അത്യാവശ്യം. ശനിയാഴ്ച ദിവസങ്ങളിലും പക്കപ്പിറന്നാളിനും ഇവിടെ ദര്ശനം നല്ലതാണ്. പങ്കാളിയ്ക്കൊപ്പം ശനിയാഴ്ച ശാസ്ത്ര ക്ഷേത്ര ദര്ശനമാണ് കൂടുതല് നല്ലത്. ശനിയാഴ്ച പൂര്ണ ഉപവാസമോ ഒരിക്കലോ എടുക്കുക. നീല, കറുപ്പ് വസ്ത്രം ധരിയ്ക്കുന്നതും ഉചിതമാണ്.

Astro