/kalakaumudi/media/post_banners/4b00770c8016e995ba351c080a30d8d017a81b87ab2b764ebabf890a73996c28.png)
'കണ്ടകശനി കൊണ്ടപോവൂ' എന്ന പ്രയോഗം കുട്ടിക്കാലം മുതലേ കേട്ട് വളർന്നവരാണ് നമ്മൾ. ശനിദോഷം ജീവിതത്തിന്റെ പല മേഖലകളിലും കനത്ത തിരിച്ചടി നൽകുന്ന അവസ്ഥയാണ്. കടബാധ്യത, മനപ്രയാസം, ആരോഗ്യ പ്രശ്നങ്ങള്‍, ദുരിതം എന്നിവയെല്ലാം ശനിദോഷത്തിന്റെ ഫലമായി നമ്മുടെ ജീവിതത്തില്‍ ബാധിച്ചേക്കാം. കണ്ടക ശനി, ഏഴര ശനി എന്നിവ മരണ തുല്യമാണെന്നുവരെ വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇത്തരം ശനി ദോഷങ്ങൾ അകറ്റാൻ ചില മന്ത്രങ്ങൾക്ക് സാധിക്കുന്നു.
ശനി ബീജ മന്ത്രം
"ഓം പ്രാം പ്രീം പ്രൗം സ ശനീശരായ നമ:
ശനി ഗായത്രി മന്ത്രം
ഓം ശനീശരായ വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മന്ദ: പ്രചോദയാത്
ശനി സ്തോത്രം
നീലാംജന സമാഭാസം രവിപുത്രം യമാഗ്രജം
ഛായാമാര്‍താണ്ഡസംഭൂതം തം നമാമി ശനീശരം .
ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി"
എന്ന മന്ത്രം ചൊല്ലുന്നത് ശനി ദോഷങ്ങൾ അകറ്റുന്നതിന് ഉത്തമമാണ്. ധര്‍മ്മശാസ്താവിനെയാണ് ശനി ദോഷമുള്ളവര്‍ ഭജിക്കേണ്ടത്. ശാസ്താവിന് പ്രിയപ്പെട്ട ദിനം ശനിയാഴ്ചയാണ്. ഈ ദിവസം കറുപ്പ് വസ്ത്രം ധരിക്കുന്നതാണ് നല്ലത്. അല്ലാത്തവര്‍ നീല വസ്ത്രവും ധരിക്കാവുന്നതാണ്. ശനിയാഴ്ച ഒരിക്കല്‍ എടുക്കുന്നതും നല്ലതാണ്. ഇതെല്ലാം ശനിദോഷകാഠിന്യം കുറക്കുന്നുണ്ട്. നീരാഞ്ജനം, എള്ള് തിരി എന്നീ വഴിപാടുകള്‍ നടത്തുക. എള്ള് പായസം വഴിപാടായി കഴിക്കുന്നതും ശനിദോഷ കാഠിന്യത്തിന് പരിഹാരം നൽകുന്നു. തുളസി, ശംഖുപുഷ്പം, കൂവളം എന്നിവ കൊണ്ട് ശനിയാഴ്ച ദിവസങ്ങളിൽ പുഷ്പാഞ്ചലി നടത്തുന്നതും ശനി ദോഷങ്ങൾക്ക് പ്രതിവിധിയാണ്. ശാസ്താവ് ശനി ദോഷങ്ങള്‍ എല്ലാം ഇല്ലാതാക്കുന്നതിനും ശനി അനുകൂലമാക്കുന്നതിനും അനുഗ്രഹിക്കുന്നു.