അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ശിവകുടുംബ ചിത്രം

ഈ ചിത്രം പൂജാമുറിയിലോ പ്രധാന വാതിലിന് അഭിമുഖമായോ വയ്ക്കണം.ചിത്രത്തെ വന്ദിച്ച് ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലുന്നത് കുടുബത്തിന് അഭിവൃതി കൈവരിക്കാൻ സഹായിക്കും.

author-image
Greeshma Rakesh
New Update
അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ശിവകുടുംബ ചിത്രം

വീടുകളിൽ ഐശ്വര്യം നിറയ്ക്കുന്നതിന് പല ചിത്രങ്ങളും വിഗ്രഹങ്ങളും വയ്ക്കുന്നത് പതിവാണ്.അതിന് ഏറ്റവും ഉത്തമമായ ചിത്രമാണ് ശിവ കുടുംബ ചിത്രം. ശിവ കുടുംബ ചിത്രം വീട്ടിൽ വക്കുന്നതിലൂടെ കുടുംബജീവിതം ഐശ്വര്യ പൂർണ്ണമാകും എന്നാണ് വിശ്വാസം.

ഈ ചിത്രം പൂജാമുറിയിലോ പ്രധാന വാതിലിന് അഭിമുഖമായോ വയ്ക്കണം.ചിത്രത്തെ വന്ദിച്ച് ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലുന്നത് കുടുബത്തിന് അഭിവൃതി കൈവരിക്കാൻ സഹായിക്കും. ദിവസവും മൂന്നു തവണ ശിവകുടുംബ വന്ദന ശ്ലോകം ചൊല്ലുന്നത് ഉത്തമമാണ്.

പ്രകൃതിയിൽ അന്യോന്യം ആക്രമിക്കുകയും ഭക്ഷികുനയും ചെയ്യുന്ന പക്ഷി മൃഗാദികൾ എല്ലാം ഒരുമിച്ച് ഒരു കുടുംബത്തിൽ സന്തോഷത്തോടെ കഴിയുന്നു എന്നതാണ് ശിവ കുടുംബ സങ്കല്പം. ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ് ഇത് കുടുബത്തിൽ എപ്പോഴും പോസിറ്റിവ് എനർജി പ്രധാനം ചെയ്യും.നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഭാരതീയ ദർശനത്തിന്റെ പ്രതീകം കൂടിയാണ് ശിവകുടുംബ ചിത്രം.

കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണിത്. ചിത്രത്തിന് മുന്നിൽ നിന്ന് തെക്കോട്ട് നോക്കി നമസ്‌കരിക്കാൻ പാടില്ല. പകരം കിഴക്കോട്ട് അഭിമുഖമായി വന്ദനശ്ലോകം ചൊല്ലി നമസ്‌കരിക്കണം.

പരസ്പര വിരുദ്ധമായ ഈശ്വര സങ്കല്പങ്ങളും ഭാവങ്ങളും വ്യത്യസ്ത സമീപനങ്ങളുമുള്ള ദേവന്മാരും ദേവിയുമാണ് ശിവകുടുംബത്തിൽ ഉള്ളത്. മംഗളകാരിയായ ശിവനും വാത്സല്യനിധിയായ പാർവതിദേവിയും യോദ്ധാവായ ശ്രീമുരുകനും സൗമ്യദേവനായ ഗണേശനും എല്ലാ രീതിയിലും വൈരുദ്ധ്യമുളളവർ ആണെങ്കിലും അവരുടെ കൂടിച്ചേരലിൽ ഒരു പരസ്പര വിരുദ്ധതയും കാണാൻ സാധിക്കില്ല.

പകരം ഐക്യത്തിന്റെ ശക്തമായ നൂലിഴയാണ് കാണുന്നത്. ഈ ഐക്യം കാരണമാണ് പരസ്പര ബഹുമാനത്തോടും സാഹോദര്യത്തോടും ഭാരതീയർ കഴിയുന്നത്. അത്രത്തോളം ശക്തമാണ് നമ്മുടെ സംസ്കാരത്തിലെ നാനാത്വത്തിൽ ഏകത്വസങ്കല്പം.

ഒറ്റക്കെട്ടായി നിൽക്കുന്ന കുടുംബത്തിന്റെയും അതിന്റെ വിശാലമായ കാഴ്ചയായ സമൂഹത്തിന്റെയും ദൃശ്യം മുന്നോട്ടുവയ്ക്കുന്ന ശിവകുടുംബ ചിത്രത്തിൽ മഹാദേവന്റെയും പാർവ്വതിദേവിയുടെയും വശങ്ങളിൽ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഇരിക്കുന്നു.

കുടുംബജീവിത്തിന്റെ അടിസ്ഥാന സങ്കല്പം എന്താവണമെന്ന് ശിവകുടുംബം നമുക്ക് കാട്ടിത്തരുന്നു. മഹാദേവന്റെ വാഹനം കാളയാണ്. പാർവ്വതി ദേവിയുടേത് സിംഹവും. ഒരാൾ മറ്റേയാളുടെ ഭക്ഷണം. പുത്രന്മാരിൽ ഗണപതിയുടെ വാഹനം എലിയും മുരുകന്റെ വാഹനം മയിലുമാണ്. ശിവന്റെ കണ്ഠാഭരണമാണ് നാഗം.

നാഗമാണ് മയിലിന്റെ ഭക്ഷണം. നാഗത്തിന്റെ ഇര എലിയും. എന്നിട്ടും അവരെല്ലാം ഒരു കുടുംബത്തിൽ ഒന്നിച്ചു ജീവിക്കുന്നു. ശിവകുടുംബത്തിലെ നാല് മൂർത്തികളും വൈവിധ്യമുള്ളവരാണ്. എന്നാൽ അവർക്കിടയിൽ ഐക്യത്തിന്റെയും യോജിപ്പിന്റെയും ചൈതന്യം നിലനിൽക്കുന്നു.

ശിവകുടുംബ വന്ദനശ്ലോകം

വന്ദേ ഗിരീശം ഗിരിജാ സമേതം

കൈലാസശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം

അങ്കേനിഷണേണന വിനായനേക

സ്‌കന്ദേന ചാത്യന്ത സുഖായമാനം

astrology Home shiva family pics