/kalakaumudi/media/post_banners/0818cd6d9da482200eee492b9676ed77ce626ce4f2ce0acd4427f0c459b2bfe5.jpg)
ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂരു രവീശ്വരം
ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ
ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും
പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരു തിരുമംഗലം
തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം
ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം
പാരിവാലൂരടാട്ടും നല്പരപ്പിൽ ചാത്തമംഗലം
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില
വൈക്കം രാമേശ്വര രണ്ടുമേറ്റുമാനൂരെടക്കൊളം
ചെമ്മന്തട്ടാലുവാ പിന്നെ തൃമിറ്റക്കോട്ടു ചേർത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു പൊങ്ങണം
തൃക്കപാലേശ്വരം മൂന്നുമവിട്ടത്തൂർ പെരുമ്മല
കൊല്ലത്തും കാട്ടകാമ്പാല പഴയന്നൂരു പേരകം
ആതമ്പള്യേർമ്പളിക്കാടു ചേരാനെല്ലൂരു മാണിയൂർ
തളിനാലുകൊടുങ്ങല്ലൂർ വഞ്ചിയൂർ വഞ്ചുളേശ്വരം
പാഞ്ഞാർകുളം ചിറ്റുകുളമാലത്തൂരഥ കൊട്ടിയൂർ
തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയും
വാഴപ്പള്ളി പുതുപ്പള്ളിമംഗലം തിരുനക്കര
കൊടുമ്പൂരഷ്ടമിക്കോവിൽ പട്ടിണക്കാട്ടുതഷ്ടയിൽ
കിള്ളിക്കുറിശ്ശിയും പുത്തൂർ കുംഭസംഭവമന്ദിരം
സോമേശ്വരരഞ്ച വെങ്ങാല്ലൂർ കൊട്ടാരക്കരകണ്ടിയൂർ
പാലയൂരുമഹാദേവ ചെല്ലൂരഥ നെടുമ്പുര
മണ്ണൂർ തൃച്ചളിയൂർ ശൃംഗപുരം കോട്ടൂരു മമ്മിയൂർ
പറമ്പുന്തള്ളി തിരുനാവായ്ക്കരീക്കോട്ടു ചേർത്തല
കോട്ടപ്പുറം മുതുവറ വളപ്പായ് ചേന്ദമംഗലം
തൃക്കണ്ടിയൂർ പെരുവനം തിരുവാലൂർ ചിറയ്ക്കലും
യത്ര യത്ര ശിവക്ഷേത്രം തത്ര തത്ര നമാമ്യഹം.
ഈ 108 ശിവാലയസ്തോത്രത്തില്‍ കേരളത്തിലെ നൂറ്റെട്ടു മഹാശിവക്ഷേത്രങ്ങള്‍ പ്രതിപാദിക്കുന്നു. സ്തോത്രം രചിക്കപ്പെട്ടിരിക്കുന്നത് മലയാളഭാഷയില്‍ തന്നെയാണ്. 108ശിവക്ഷേത്രങ്ങളില്‍ 105 ക്ഷേത്രങ്ങള്‍ ഇപ്പോള്‍ കേരളത്തിലും, 2 ക്ഷേത്രങ്ങള്‍ കര്‍ണാടകയിലും, 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്.
ശിവരാത്രി നാളില്‍ 108 ശിവാലയങ്ങളില്‍ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് വളരെ പുണ്യദായകമാകുന്നു. എന്തെന്നാല്‍ ശിവക്ഷേത്രങ്ങളില്‍ ഇപ്പോഴും വ്യവസ്ഥാപിതമായ പൂജാവിധാനങ്ങള്‍ തുടര്‍ന്ന് വരുന്ന ശിവാലയങ്ങള്‍ ആണ് ഈ മഹത് ശിവ സന്നിധികള്‍.