തുളസിത്തറയില്‍ മണ്‍ചിരാത് തെളിയിക്കാം; സര്‍വൈശ്വര്യങ്ങളും വന്നുചേരും

By vidya.13 12 2021

imran-azhar


വാസ്തു ശാസ്ത്രപ്രകാരം ഒരു മണ്‍ചിരാതെങ്കിലും നിത്യവും ഭവനത്തില്‍ തെളിയിക്കുന്നത് ഭാഗ്യം വര്‍ധിപ്പിക്കും.പണ്ട് കാലങ്ങൾ മുതൽ തുളസിത്തറയില്‍ മണ്‍ചിരാതില്‍ വിളക്ക് തെളിയിക്കുന്നത് സര്‍വൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം.വാസ്തു ശാസ്ത്രപ്രകാരം ഒരു മണ്‍ചിരാതെങ്കിലും നിത്യവും ഭവനത്തില്‍ തെളിയിക്കുന്നത് ഭാഗ്യം വര്‍ധിപ്പിക്കും.

 

നിത്യവും ഭവനത്തില്‍ മണ്‍ചിരാത് തെളിയിക്കുന്നതിലൂടെ കുടുംബ ഐക്യം വര്‍ധിക്കും.ആചാരപ്രകാരം പ്രഭാതത്തില്‍ കിഴക്കോട്ടും വൈകുന്നേരം പടിഞ്ഞാറോട്ടും അഭിമുഖമായി രണ്ടു തിരികള്‍ ചേര്‍ത്ത് കൂപ്പുകൈ രീതിയില്‍ വേണം ചിരാതു തെളിയിക്കാന്‍. നല്ലെണ്ണയോ നെയ്യോ ആണ് ചിരാതില്‍ നിറയ്ക്കേണ്ടത്.

 

സഹസ്രനാമങ്ങള്‍ ചൊല്ലുമ്പോള്‍ ഇഷ്ടദേവതാ ചിത്രത്തിന് മുന്നില്‍പറയപ്പെടുന്നത് ഇങ്ങനെ ചിരാതു കൊളുത്തി പ്രാര്‍ഥിക്കുന്നതും സവിശേഷഫലദായകമാണ്. വിശേഷദിവസങ്ങളില്‍ നെയ്വിളക്കിനു മുന്നിലിരുന്നുള്ള പ്രാര്‍ഥന ഇരട്ടി ഫലം നല്‍കും.

 

ലളിതാ സഹസ്രനാമം ജപിക്കുന്നവേളയില്‍ ദേവീ ചിത്രത്തിന് മുന്നില്‍ ചിരാതു കൊളുത്തി അടുത്ത് കുങ്കുമം വയ്ക്കുകയും ജപിച്ചശേഷം ദേവിയെ നമസ്‌കരിച്ചു ഈ കുങ്കുമം ധരിക്കുന്നതും അത്യുത്തമമാണ്.

 

വീടിന്റെ വടക്കു കിഴക്കായ ഈശാനകോണും തെക്ക്പടിഞ്ഞാറായ കന്നിമൂലയും പഞ്ചഭൂതങ്ങളില്‍ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പ്രാര്‍ഥിക്കാന്‍ ഈ ദിശകള്‍ തിരഞ്ഞെടുക്കുന്നത് ഉത്തമം.

 

OTHER SECTIONS