മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം

പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമ്മൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം. കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം. കാക്കക്ക് ബലിച്ചോറ് കൊത്തിതിന്നാനുള്ള അനുവാദം കിട്ടിയതിനെകുറിച്ച് ഉത്തര രാമയണത്തിൽ ഒരു കഥയുണ്ട്.

author-image
Web Desk
New Update
മരണാനന്തര ചടങ്ങിൽ കാക്കയുടെ പ്രാധാന്യം

പുരാണ കഥയനുസരിച്ച് ബ്രഹ്മാവിൽനിന്നു വരം കിട്ടിയ മഹിരാവണൻ എന്ന അസുരൻ യമധർമനെ ആക്രമിച്ചു. അസുരനെ തോൽപിക്കാനാവാതെ യമധർമ്മൻ ഒരു കാക്കയുടെ രൂപത്തിൽ രക്ഷപ്പെട്ടു. അങ്ങനെ, തന്നെ രക്ഷിച്ച കാക്കയ്ക്ക് ബലികർമത്തിൽ പ്രാധാന്യം. കൊടുത്ത് യമധർമൻ പ്രത്യുപകാരം ചെയ്തു. അന്നുമുതലാണ് ബലിച്ചോറ് കാക്ക കഴിച്ചാൽ പിതൃക്കൾ തൃപ്തരായതായി കരുതുന്നത്. പിതൃക്കളെന്ന സങ്കൽപത്തിലാണ് കാക്കയ്ക്കു ശ്രാദ്ധത്തിൽ പ്രസക്തി. ബലിച്ചോറ് കാക്കയെടുക്കാത്ത പക്ഷം ഒഴുക്കുവെള്ളത്തിൽ ഒഴുക്കാം. കാക്കക്ക് ബലിച്ചോറ് കൊത്തിതിന്നാനുള്ള അനുവാദം കിട്ടിയതിനെകുറിച്ച് ഉത്തര രാമയണത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ മരുത്തൻ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇദ്രാദി ദേവകൾ സത്രത്തിൽ സനിധരായിരുന്നു. ഈ വിവരം അറിഞ്ഞ് രാക്ഷസ രാജാവായ രാവണൻ അവിടേക്ക് വന്നു. ഭയവിഹ്വലരായ ദേവന്മാർ ഓരോരോ പക്ഷികളുടെ വേഷം പൂണ്ടു. ആ കൂട്ടത്തിൽ യമധർമ്മൻ രക്ഷപ്പെട്ടത് കാക്കയുടെ രൂപത്തിലായിരുന്നുവത്രേ.

അന്നു മുതൽ കാക്കകളോട് യമധർമ്മന് സന്തോഷം തോന്നി. മനുഷ്യർ പിതൃക്കളെ പൂജിക്കുമ്പോൾ, മേലിൽ ബലിച്ചോറ് കാക്കകൾക്ക് അവകാശമായിത്തീരുമെന്ന് യമധർമ്മൻ അനുഗ്രഹിച്ചു. അന്നു മുതലാണ് കാക്കകൾ ബലിച്ചോറിന് അവകാശികൾ ആയി തീർന്നതെന്ന് കരുതുന്നു. ഹിന്ദുമത വിശ്വാസപ്രകാരം. ശ്രാദ്ധങ്ങളിലും. മരണാനന്തര ചടങ്ങുകളിലും. പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ് അവർക്ക് എത്തിച്ചു കൊടുക്കുന്നത് കാക്കകളാണന്നാണ് വിശ്വാസം. അതിനാൽ ബലിച്ചോർ ഭക്ഷിക്കാനെത്തുന്ന കാക്കകളെ ബലിക്കാക്കകൾ എന്ന‌റിയപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ കാക്കകൾക്ക് ദിവ്യ പരിവേഷം ലഭിക്കുന്നുണ്ടെങ്കിലും. മറ്റുള്ള സന്ദർഭങ്ങളിൽ, കാക്കകളുടെ സാമീപ്യമോ ശബ്ദമോ ഒക്കെ തികച്ചും അരോചകവും, വിശേഷിച്ച് ശുഭവേളകളിൽ വർജ്യവുമായി കണക്കാക്കപ്പെടുന്നു. ശനി ഭഗവാന്റെ വാഹനം കാക്കയാണ്. ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ കാക്കകളെ പറ്റി പരാമർശിച്ചിട്ടുണ്ട്. അവലോകിതേശ്വരന്റെ പുനർജ്ജന്മമാണെന്ന് കരുതുന്ന ദലൈലാമയെ കുഞ്ഞുന്നാളിൽ സം‍രക്ഷിച്ചത് രണ്ട് കാക്കകൾ ആയിരുന്നു എന്ന്ടിബറ്റൻ ബുദ്ധമതാനുയായികൾ കരുതി വരുന്നു.

എള്ളിന്റെ പ്രാധാന്യം

കാക്കയ്ക്കും. എള്ളിനും നിറം കറുപ്പാണ്. ഇത് ഇരുട്ടിന്റെ പ്രതീകമാണ്. ഇരുട്ടിൽനിന്ന് വെളിച്ചമാകുന്ന പുനർജന്മത്തിലേക്കുള്ള യാത്രയാണ് ഇതു സൂചിപ്പിക്കുന്നത്. എള്ള് വെള്ളത്തിൽ നൽകിയാല്‍ പിതൃക്കളും. അഗ്നിയിൽ നൽകിയാൽ ദേവതകളും. തൃപ്തരാകും എന്നാണ് വിശ്വസം. എള്ളിലെ എണ്ണ പ്രാണനാണ്. മനസ്സാ വാചാ കർമണാ ചെയ്യുന്ന സർവപാപങ്ങളും നശിപ്പിക്കാൻ എള്ളിനു കഴിയും. കറുത്ത എള്ളാണ് സാധാരണയായി പിതൃകർമ്മങ്ങൾക്ക്‌ ഉപയോഗിക്കുക.

karkidaka vavu bali