ആറാമത് നാരായണീയ സത്രം തിങ്കളാഴ്ച മുതൽ

തിങ്കളാഴ്ച മുതൽ 23 വരെ തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിലാണ് നാരായണീയ സത്രം നടക്കുക.

author-image
Greeshma Rakesh
New Update
ആറാമത് നാരായണീയ സത്രം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ (ഹിൻസർ)  തിങ്കളാഴ്ച മുതൽ 23 വരെ നാരായണീയ സത്രം സംഘടിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരം കോട്ടയ്ക്കകം പ്രിയദർശിനി ഹാളിലാണ് നാരായണീയ സത്രം നടക്കുക.

11-ാം തീയതി രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യാചാര്യൻ കെ.ഹരിദാസ്ജി സത്രം ഉദ്ഘാടനം ചെയ്യും. തുടർന്ന് 2 മണി മുതൽ മുഖ്യയജ്ഞാചാര്യ പ്രഫ.ടി പത്മകുമാരിയുടെ മാഹാത്മ്യപ്രഭാഷണം നടക്കും.

തിങ്കളാഴ്ച മുതൽ 23 വരെ എല്ലാ ദിവസവും രാവിലെ 8 മണി മുതൽ 5 മണി വരെ നടക്കുന്ന സത്രത്തോടനുബന്ധിച്ച് നാരായണീയ പാരായണം, ഡോ.എൻ.എസ്.ജയലക്ഷി അവതരിപ്പിക്കുന്ന അഷ്ടപദി,നൂറ് ആചാര്യന്മാർ നാരായണീയത്തിലെ നൂറ് ദശകങ്ങളെ അധിരിച്ച് നടത്തുന്ന നാരായണീയ പ്രഭാഷണങ്ങൾ, നാരായണീയ കഥാപ്രവചന, ഭജന, പുരസ്‌കാര സമർപ്പണം, നാരായണീയ ദിനാഘോഷം, നാരായണീയ തിരുവാതിര, ഗോപികാഗീതം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

23 നു 12 മണിക്ക് ഊരുട്ടുകാല വേലായുധൻ നായരുടെ നേതൃത്വത്തിൽ നടക്കുന്ന ഗോപികാഗീതത്തോടെ യജ്ഞം സമർപ്പിക്കും.

Thiruvananthapuram narayaneeya sathram Sree Narayana Satram