/kalakaumudi/media/post_banners/1eb96201aa5840f32fbc94c60213a5a0321d3f441962e5454f6bb10123d52ea1.jpg)
പുരാണ കഥകള്‍ ഷഷ്ഠിവ്രതം എടുക്കേണ്ട വിധം അനുഷ്ഠാനം പലവിധം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ദീര്‍ഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താനസ്നേഹം ലഭിക്കാനും, കുഞ്ഞുങ്ങള്‍ക്ക് ശ്രേയസ്സുണ്ടാകാനും,രോഗങ്ങള്‍ മാറാനും സ്കന്ദ ഷഷ്ഠി വ്രതമെടുക്കുന്നത് നല്ലതാണ്. സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലും. തീരാവ്യാധികള്‍ക്കും ദുഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി. ഭര്‍തൃദുഖവും പുത്ര ദുഖവുമുണ്ടാകില്ല. സത്സന്താന ലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമാണ്.
ആറുദിവസത്തെ ആചാരമാണ് ഷഷ്ഠി വ്രതം. പുലരും മുമ്പേ എഴുന്നേറ്റ് കുളിച്ച് സുബ്രഹ്മണ്യ പൂജചെയ്ത് ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്നു. ഊൺ പതിവില്ല. പാൽ, ജലം പഴം എന്നിവ ആകാം. തമിഴ് പാരമ്പര്യത്തിൽ ആറുദിവസവും സ്കന്ദഷഷ്ഠികവചം ചൊല്ലണം. ആറുദിവസവും ഒരിക്കലെങ്കിലും സുബ്രഹ്മണ്യദർശനം നടത്തണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
