ചെട്ടികുളങ്ങര കുംഭഭരണി ഉത്സവനാളിലെ വിശേഷ വിഭവം അറിയണ്ടേ

പ്രാര്ത്ഥനയോട അവര്‍ തിരികെ അടുക്കളയിലെത്തിയപ്പോള്‍ കറി കരിഞ്ഞു ചീത്തയാകാതെ പാകമായിരിക്കുന്നു.

author-image
parvathyanoop
New Update
ചെട്ടികുളങ്ങര കുംഭഭരണി ഉത്സവനാളിലെ വിശേഷ വിഭവം അറിയണ്ടേ

ചെട്ടികുളങ്ങര അമ്മയുടെ ഭരണിയുത്സവ നാളിലെ പ്രധാന വിഭവമാണ് ഉണങ്ങിയ കൊഞ്ചും, മാങ്ങയും ചേര്‍ത്തു വെച്ച കറി.ഇത് പ്രശസ്തമായതിലെ കാരണം ഇങ്ങനെയാണ്.

ഐതിഹ്യം

ഒരു ഭരണിക്കാലത്ത് അടുക്കളയില്‍ പാചകത്തിലായിരുന്നു ഒരമ്മ. ചെട്ടികുളങ്ങരയില്‍ പോയി വഴുപാടുകുത്തിയോട്ടം കണ്ടുതൊഴാന്‍ അവര്‍ അതിയായി ആഗ്രഹിച്ചു.

അടുക്കളയിലെ പണിത്തിരക്കു കാരണം അവര്‍ക്ക് അതിനു കഴിഞ്ഞില്ല. അപ്പോഴാണ് അവരുടെ വീടിനടുത്തുകൂടി ഒരു കുത്തിയോട്ടം പോകുന്നത് അവര്‍ക്ക് മനസ്സിലായത്. കറി അടുപ്പത്താക്കി അവര്‍ കുത്തിയോട്ടം കാണാനോടി.

ഭക്തിയില്‍ ലയിച്ച് തൊഴുതു നിന്ന് നേരം കുറേ കടന്നുപോയി. പെട്ടെന്നാണ് അവര്‍ അടുപ്പത്തിരിക്കുന്ന കറിയുടെ കാര്യം ഓര്‍ത്തത്. പ്രാര്ത്ഥനയോട അവര്‍ തിരികെ അടുക്കളയിലെത്തിയപ്പോള്‍ കറി കരിഞ്ഞു ചീത്തയാകാതെ പാകമായിരിക്കുന്നു.

അത് ഭഗവതിയുടെ അനുഗ്രഹമാണെന്ന് അവര്‍ കരുതി . ഈ വാര്‍ത്ത നാടുനീളെ പരക്കാന്‍ അധിക നേരം വേണ്ടി വന്നില്ല. അതോടെ കൊഞ്ചു മാങ്ങാക്കറി കുഭഭരണിയുത്സവത്തിന്റെ ഭാഗമായി.

കൊഞ്ചും - മാങ്ങാ കറി ഒരുക്കം ഇങ്ങനെ

ഉണങ്ങിയ കൊഞ്ചും പച്ചമാങ്ങയുമാണ് ഇതിന്റെ പ്രധാന ചേരുവകള്‍. കൊഞ്ച് വറുത്തെടുത്ത് മുറത്തിലോ ചട്ടിയിലോ ഇട്ട് തവിയോ ചിരട്ടയോകൊണ്ട് ആ കൊഞ്ചിന്റെ മുകളില്‍ ശക്തിയായി ഓടിക്കുക.അപ്പോള്‍ കൊഞ്ചിന്റെ തലയും വാലും ഒക്കെ കൊഴിഞ്ഞു പോകും .

അത് നീക്കം ചെയ്യണം. മാങ്ങ കഴുകി തൊലിചെത്തിയോ ചെത്താതെയോ ചെറുകഷണങ്ങളാക്കണം. പുളിയന്മാങ്ങയാണെങ്കില്‍ ചെറുചൂടുവെള്ളത്തിലിട്ടുവെച്ചാല്‍ ഉപയോഗിക്കാറാകുമ്പോഴേക്കും പുളികുറഞ്ഞിരിക്കും.

മുളകുപാെടി, മല്ലിപ്പാെടി, മഞ്ഞള്‍ പൊടി തുടങ്ങിയ പൊടിവര്‍ഗ്ഗങ്ങളും ചെറിയഉള്ളി, ചുരണ്ടിയെടുത്ത തേങ്ങ, പച്ചമുളക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് എന്നിവയുമാണ് ഒപ്പംവേണ്ടകൂട്ടുകള്‍ . അരമുറി തേങ്ങാപ്പീരക്കൊപ്പം നാലഞ്ചു ചെറിയഉള്ളി, രണ്ടോമൂന്നോ പച്ചമുളക് എന്നിവ ചതച്ചെടുക്കുക.

പാചകം മണ്‍്ചട്ടിയിലായാല്‍ ഏറെ ഗുണം. ചട്ടി ചൂടാകുമ്പോള്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചതച്ചെടുത്ത അരപ്പും തയ്യാറാക്കിവെച്ചിരിക്കുന്ന കൊഞ്ചും കറിവേപ്പിലയും അതിലേക്കിടുക.

ഒന്നോരണ്ടിമിനിറ്റ് വഴറ്റിയശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഉപ്പും ചേര്ത്ത് വേവിച്ചെടുക്കുക. വെള്ളം വറ്റിക്കഴിയുമ്പോള് പച്ചവെളിച്ചെണ്ണ ചുറ്റിയൊഴിച്ച് വാങ്ങിവെക്കാം. തണുത്തതിനുശേഷംമാത്രം അടച്ചു വെക്കുക.

chettikulaggara temple