/kalakaumudi/media/post_banners/28a1b48ab5cdd9669fcbcf8eb03dd5ec74ebbcfc0e2315049ec15321f9a9c15d.png)
എല്ലാ പൂജകളും തുടങ്ങുന്നത് ആദ്യം ഗണപതി ഭഗവാനെ സ്തുതിച്ചുകൊണ്ട് വേണം എന്നാണ് വിശ്വാസം. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു. സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുൻപും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കർണ്ണാടകസംഗീതകച്ചേരികളും മറ്റും സാധാരണയായി ഒരു ഗണപതിസ്തുതിയോടേയാണ് ആരംഭിയ്ക്കുക. വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുമ്പോൾ ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്നാണ് മലയാളികളായ ഹൈന്ദവർ ആദ്യമായി എഴുതിയ്ക്കുന്നത്.
ശ്രീഗണപതി സ്തുതി
"ഖർവ്വം സ്ഥൂലതനും ഗജേന്ദ്ര വദനം
ലംബോദരം സുന്ദരം,
പ്രസ്യന്ദൻ മദഗന്ധ ലുബ്ധമധുപ
വ്യാലോലഗണ്ഡസ്ഥലം
ദന്താഘാത വിദാരി താരി രുധിരൈ:
സിന്ദൂരശോഭാകരം
വന്ദേ ശൈലസുതാസുതം ഗണപതിം
സിദ്ധിപ്രദം കാമദം"