/kalakaumudi/media/post_banners/0d78e3e03a9928c8fe8ed0bc94ced5acab83f3e29eab743c57f2534603dffbde.png)
സനാതന ധർമ്മമനുസരിച്ചു ഹിന്ദുകാലഗണന പ്രകാരം ഇന്ന് ശകവർഷം1942 വൈശാഖമാസത്തിലെ പൗർണമിക്കുശേഷം വരുന്ന കൃഷ്ണപക്ഷത്തിലെ പ്രഥമദിനത്തിലാണ് ശ്രീ നാരദ മഹർഷിയുടെ ജയന്തിദിനം( കൊല്ലവർഷം 1195 മേടമാസം 25, 2020മേയ്മാസം 8ന് വെള്ളിയാഴ്ച) ഹിന്ദു പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവിന്റെ ഏഴ് മനസ പുത്രന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദേവർഷി ശ്രീ നാരദമുനി ശ്രീ മഹാവിഷ്ണുവിന്റെ ഉത്തമഭക്തനാണ്. അദ്ദേഹം സ്വയം ഒരു വൈഷ്ണവനാണ്, വൈഷ്ണവരുടെ പരമചാര്യനും വഴികാട്ടിയുമാണ്. ത്രികാല ജ്ഞാനിയും,നൈഷ്ഠികബ്രഹ്മചാരിയുമായ അദ്ദേഹം ശ്രീ മഹാവിഷ്ണുവിന്റെ അവധാനങ്ങൾ പാഠിപ്പുകഴ്ത്തുന്നതിനായി എല്ലാ യുഗങ്ങളിലും അവതരിച്ചിട്ടുണ്ട്. കഠിനമായ തപസ്സിലൂടെ ബ്രഹ്മർഷിയുടെ സ്ഥാനം നേടിയ ശ്രീ നാരദ മഹർഷി ഭഗവദ്ഭക്തിയുടെ സ്ഥാപനത്തിനും പ്രചാരണത്തിനുമായി മാത്രമാണ് ഉത്ഭവിച്ചത്.അതിനാൽ തന്റെ വീണ മീട്ടി സദാ നാരായണ നാമം ജപിച്ചുകൊണ്ടു ത്രിലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്നു.
"നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ"
ഏവർക്കും വൈകുണ്ഠനാഥനായ ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ നാരദ മഹർഷിയുടെയും അനുഗ്രങ്ങൾ ഉണ്ടാകുവാൻ പ്രാർഥിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ ശ്രീ നാരദ ജയന്തി ആശംസകൾ നേരുന്നു.
ഹരി ഓം