/kalakaumudi/media/post_banners/ae8f0d4f4dc4f28b7f8c3506fecb1e401bc87238bb065d28070aa858591529ed.jpg)
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ആറു മാസത്തിൽ ഒരിക്കൽ നടക്കുന്ന കളഭം. പന്ത്രണ്ട് കളഭം പൂർത്തിയാകുമ്പോഴാണ് (6 വർഷത്തിലൊരിക്കൽ ) മുറജപം നടക്കുന്നത്. ബ്രാഹ്മണ പുരോഹിതന്മാർ ഋക്, യജുർ , സാമവേദങ്ങളും വിഷ്ണു സഹസ്രനാമവും നിശ്ചിത ക്രമത്തിൽ അൻപത്തി ആറു ദിവസം ഉച്ചരിക്കുമ്പോൾ മുറജപം പൂർത്തിയാകുന്നു. തുടർന്ന് വിഖ്യാതമായ ലക്ഷദീപത്തോടെ സമാപിക്കും. 1750 ൽ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ കാലത്താണ് മുറജപവും ലക്ഷദീപവും ആചരിച്ചു തുടങ്ങിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
