ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തില്‍ ശീവേലി വിഗ്രഹം നിലത്തുവീണു

ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ ശീവേലിക്കിടെ ശീവേലി വിഗ്രഹം നിലത്തുവീണു. ഞായറാഴ്ച രാത്രി 10 മണിയോടെ പ്രദോഷ ശീവേലി നടക്കുന്നതിനിടെയാണ് സംഭവം.

author-image
Web Desk
New Update
ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തില്‍ ശീവേലി വിഗ്രഹം നിലത്തുവീണു

ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തില്‍ ശീവേലിക്കിടെ ശീവേലി വിഗ്രഹം നിലത്തുവീണു. ഞായറാഴ്ച രാത്രി 10 മണിയോടെ പ്രദോഷ ശീവേലി നടക്കുന്നതിനിടെയാണ് സംഭവം.

നന്തി വാഹനത്തിലാണ് ശീവേലിക്കായി വിഗ്രഹം എഴുന്നള്ളിക്കുന്നത്. ശീവേലി നടത്തുന്നതിനിടെ പൂജാരിമാരുടെ കയ്യില്‍ നിന്നും നന്തിവാഹനം ഉള്‍പ്പെടെ ശീവേലി വിഗ്രഹം നിലത്തേക്ക് വീഴുകയായിരുന്നു.

നിലത്തുവീണ വിഗ്രഹവുമായി ശീവേലി നടത്താന്‍ തുടങ്ങിയതോടെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചു. സംഭവം അറിഞ്ഞ് കൂടുതല്‍ ഭക്തര്‍ സ്ഥലത്തെത്തി. ദേവപ്രശ്നം നടത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

prayer astrology kerala temples sreekandeswaram temple