/kalakaumudi/media/post_banners/86e25b21cd35f694a14679bce265631ea4aa99ff68f0c19fbb7d48a44ec72e53.jpg)
തിരുവനന്തപുരം : ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നാഗ പ്രതിഷ്ഠ നവീകരിക്കുന്നു. ഒക്ടോബര്‍ 15 ന് ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക പൂജ കര്‍മ്മങ്ങളോടെ നവീകരിച്ച പ്രതിഷ്ഠ സ്ഥാപിക്കും. ക്ഷേത്രത്തില്‍ നിലവിലെ പ്രതിഷ്ഠ സ്ഥാനത്ത് നിന്ന് അല്പം പിന്നിലേക്ക് മാറിയാണ് പുതിയ പ്രതിഷ്ഠ വരുന്നത്. രാവിലെ 10ന് നടക്കുന്ന പ്രതിഷ്ഠ കര്‍മ്മത്തില്‍ വിശേഷാല്‍ പൂജകളും നടക്കും. മഹാനവമിയോടനുബന്ധിച്ച് രാത്രി 7 ന് നവരാത്രി പൂജയുമുണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
