/kalakaumudi/media/post_banners/1fa4a4be585159ebe00cbf539141540668243f4fdd23fcf74937297b0f818852.jpg)
തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരന് ഇന്ന് ആറാട്ട്. ധനുമാസത്തിലെ തിരുവാതിര ദിവസമായ ഇന്ന് നടക്കുന്ന ആറാട്ടോടെ 10 ദിവസം നീണ്ടുനിന്ന ഉത്സവം സമാപിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആറാട്ട്. ക്ഷേത്ര കുളത്തിലെ ആറാട്ടിന് ശേഷം നടക്കുന്ന എഴുന്നളളത്തിനോടനുബന്ധിച്ച് നിറപറ സ്വീകരിക്കും. ഇന്ന് രാവിലെ 5.30നാണ് ആര്‍ദ്ര ദര്‍ശനം. ഇന്നലെ പളളിവേട്ട നടന്നു.